Arabic | റമദാന്‍ വസന്തം - 2024: അറിവ് 19
Mar 30, 2024, 16:20 IST
(KasargodVartha) അറിവ് 19 (30.03.2024): നിസ്‌കാരത്തിന്റെ നിബന്ധനകള്‍ (ശർത്തുകൾ) എത്രയാണ്?
നിസ്‌കാരം
ഇസ്ലാം മതത്തിന്‍റെ അഞ്ച് സ്തംഭങ്ങളിൽ രണ്ടാമത്തേതാണ് നിസ്‌കാരം. മനുഷ്യന്‍ തന്‍റെ ശരീരം കൊണ്ട് ചെയ്യുന്ന ആരാധന കര്‍മങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഇത്. ഒരു ദിവസം അഞ്ച് നേരത്തെ നിസ്കാരം നിര്‍വഹിക്കേണ്ടത് ഓരോ മുസ്ലിമിന്നും നിര്‍ബന്ധമായ കാര്യമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും ഈ നിസ്കാരങ്ങൾ നിര്‍ബന്ധമാണ്
നിസ്കാരം ഉപേക്ഷിക്കാന്‍ ഒരു ഒഴിവു കഴിവും സ്വീകാര്യമല്ല. നില്‍ക്കാന്‍ കഴിയാത്തവന്‍ ഇരുന്നും ഇരിക്കാന്‍ കഴിയാത്തവന്‍ കിടന്നും നിസ്‌കരിക്കണമെന്നാണ് പഠിപ്പിക്കുന്നത്. നിസ്കാരത്തിന് ചില ശര്‍തുകളും ഫര്‍ളുകളും സുന്നതുകളുമെല്ലാം ഉണ്ട്. ശര്‍ത് എന്നത് നിസ്കാരത്തിന്റെ ഭാഗമല്ലെങ്കിലും അതുകൂടാതെ നിസ്കാരം ശരിയാവുകയില്ല. സുന്നത് നിസ്കാരത്തിന്റെ പരിപൂര്‍ണതക്ക് ആവശ്യമായ കാര്യങ്ങളാണ്. അതില്ലെങ്കിലും നിസ്കാരം ശരിയാകും.