Health | രാത്രി വൈകി ഉറങ്ങുന്നവരാണോ? എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം!
Oct 6, 2022, 10:22 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഒരു സാധാരണ മുതിർന്നയാൾക്ക് ഒരു ദിവസം കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം ആവശ്യമാണെന്നും എന്നാൽ നിർഭാഗ്യവശാൽ, 18 നും 65 നും ഇടയിൽ പ്രായമുള്ള മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്നും പഠനങ്ങൾ പറയുന്നു.
യൂറോപ്യൻ ഹാർട് അസോസിയേഷൻ പറയുന്നത് ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മുതൽ 11 വരെയാണ് എന്നാണ്. രാത്രി ഉറങ്ങാനും പകൽ ജോലി ചെയ്യാനും വേണ്ടിയുള്ളതാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ അത് പലരും പാലിക്കുന്നില്ലെന്ന് മാത്രം.
രാത്രി വൈകി ഉറങ്ങുകയോ ഉറക്കമില്ലായ്മയോ ഒന്നിലധികം രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുംബൈയിലെ മസീന ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രുചിത് ഷാ വിശദീകരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മദത്തിന് കാരണമായേക്കാം. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ധമനികളുടെ വീക്കത്തിലേക്കും നയിച്ചേക്കാം. വീക്കം ഹൃദയസ്തംഭനത്തിനും കൊറോണറി ആർടറി രോഗങ്ങൾക്കും ബ്ലോക്കുകൾക്കും ഇടയാക്കും. മോശം ഉറക്ക ശീലങ്ങൾ അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം.
എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുന്നത് പ്രധാനമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെയെങ്കിലും ഉറങ്ങുക. ഉറങ്ങുന്നതിന് 30 മുതൽ 60 മിനിറ്റ് വരെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച് ഓഫ് ചെയ്യുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കഫീൻ അല്ലെങ്കിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുക. ഒന്നോ രണ്ടോ ദിവസത്തെ ഉറക്കക്കുറവ് ദോഷകരമാകണമെന്നില്ല. ഇത് എളുപ്പത്തിൽ നേരിടാൻ കഴിയും, പക്ഷേ മാസങ്ങളോ വർഷങ്ങളോ ഉറക്കക്കുറവ് ഉണ്ടെങ്കിൽ, ഹൃദയാരോഗ്യത്തിനും നേരത്തെയുള്ള മരണത്തിനും ധാരാളം രോഗങ്ങൾക്കും ഇടയാക്കും.

Keywords: How can sleeping late at night be harmful to your heart?, Newdelhi, News, Top-Headlines, health, Drugs, Food.
< !- START disable copy paste -->