city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pan Card | 18 വയസിന് താഴെയുള്ളവർക്കും പാൻ കാർഡ് ലഭിക്കും! വീട്ടിലിരുന്ന് കൊണ്ടുതന്നെ ഇത്രമാത്രം ചെയ്താൽ മതി

ന്യൂഡെൽഹി: (www.kasargodvartha.com) പാൻ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. ബാങ്കിൽ അകൗണ്ട് തുറക്കാൻ, പണമിടപാടുകൾ നടത്താൻ, വായ്പ എടുക്കാൻ, CIBIL സ്കോർ അറിയാൻ, നികുതി അടക്കാൻ, ഐടിആർ ഫയൽ ചെയ്യാൻ എന്നിങ്ങനെ പല ജോലികൾക്കും പാൻ കാർഡ് ആവശ്യമാണ്. എന്നാൽ 18 വയസിന് താഴെയുള്ളവർക്ക് പാൻ കാർഡ് ലഭിക്കുമോ?, കിട്ടും എന്നാണ് ഉത്തരം. അതിന് എന്താണ് ചെയ്യേണ്ടത് എന്നറിയാം.
                       
Pan Card | 18 വയസിന് താഴെയുള്ളവർക്കും പാൻ കാർഡ് ലഭിക്കും! വീട്ടിലിരുന്ന് കൊണ്ടുതന്നെ ഇത്രമാത്രം ചെയ്താൽ മതി

18 വയസിന് താഴെയുള്ളവർക്ക് എങ്ങനെ പാൻ കാർഡ് ലഭിക്കും?

ഘട്ടം 1: നാഷനൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡി (NSDL) ന്റെ ഔദ്യോഗിക വെബ്സൈറ്റ് https://nsdl(dot)co(dot)in/ സന്ദർശിക്കുക.

ഘട്ടം 2: പേര്, വിലാസം തുടങ്ങിയ നിങ്ങളുടെ എല്ലാ വിവരങ്ങളും ഇവിടെ പൂരിപ്പിക്കുക. തുടർന്ന് നിങ്ങളുടെ വയസ് തെളിയിക്കുന്ന രേഖ, മാതാപിതാക്കളുടെ ഫോടോയും അവരുടെ ഒപ്പും ഉൾപെടെ ആവശ്യമായ മറ്റ് രേഖകളും ഇവിടെ അപ്‌ലോഡ് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ രേഖകൾ സമർപിച്ചു കഴിഞ്ഞാൽ ഫീസ് അടയ്ക്കണം. ഓൺലൈൻ മോഡ് വഴി പണമടയ്ക്കാം. Submit ക്ലിക് ചെയ്യുക.

ഘട്ടം 4: പണമടച്ചതിന് ശേഷം, നിങ്ങളുടെ പാൻ കാർഡ് അപേക്ഷ നടപടികൾ പൂർത്തിയാകും. അപ്പോൾ നിങ്ങൾക്ക് ഒരു രസീത് നമ്പർ ലഭിക്കും. ഈ നമ്പർ വഴി നിങ്ങളുടെ പാൻ കാർഡ് ട്രാക് ചെയ്യാം. അതേസമയം, പാൻ കാർഡ് 15 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത വിലാസത്തിൽ എത്തിച്ചേരും.

ALSO READ:

Keywords: How Can Below 18 Years Apply For Pan Card, newdelhi,news,Top-Headlines,Latest-News,Pan card, website, online.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia