city-gold-ad-for-blogger

ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കൊള്ളയടിച്ചു; രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം

മേല്‍പറമ്പ്: (www.kasargodvartha.com 07/02/2017) ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കൊള്ളയടിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ നാസറിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടേയും മക്കളുടേയും സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കൊള്ളയടിച്ചു; രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം

വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ സുമയ്യയുടെ മൂന്നര പവന്റെ മാലയും മക്കളുടെ ഒരു പവന്റെ പാദസരം മൂക്കാല്‍ പവന്‍ മാല, നാസറിന്റെ സഹോദരന്റെ കുട്ടിയുടെ ഒരു പവന്റെ മാല എന്നിവയാണ് കൈക്കലാക്കിയത്. മാലപൊട്ടിച്ചെടുത്തതറിഞ്ഞ് ഉറക്കമുണര്‍ന്ന സുമയ്യ ബഹളംവെച്ചതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

സുമയ്യയും മക്കളും ലൈറ്റിട്ട് നോക്കിയതോടെ അടുക്കള ഭാഗത്തുകൂടി രണ്ടുപേര്‍ ഓടിമറയുന്നത് കണ്ടു. കിടപ്പുമുറിയിലെ മേശയില്‍വെച്ചിരുന്ന ഒരു മൊബൈല്‍ ഫോണും മോഷണം പോയതായി കണ്ടെത്തി. കീഴൂരിലെ ഒ എം ഇബ്രാഹിമിന്റെ വീട്ടിലും മുംതാസിന്റെ വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നു. ഇബ്രാഹിമിന്റെ വീട്ടിലെ അലമാരയില്‍നിന്നും സാധനങ്ങളും വാരിവലിച്ചിട്ടനിലയിലായിരുന്നു. വിലപിടിപ്പുള്ള കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെങ്കിലും കവര്‍ച്ചചെയ്യപ്പെട്ടില്ല. മുംതാസിന്റെ വീട്ടില്‍നിന്ന് ഒരു വാച്ച് മോഷണം പോയിട്ടുണ്ട്.

വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ്‌സ്‌ക്വാഡും കവര്‍ച്ചനടന്ന നാസറിന്റെ വീട്ടിലെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ഒരു ചെരിപ്പ് വീട്ടുമുറ്റത്ത് കണ്ടെത്തി. ഇവര്‍ മദ്യപിച്ച കുപ്പിയും ഗ്ലാസും ഉപേക്ഷിച്ചനിലയിലായിരുന്നു. കവര്‍ച്ച സംബന്ധിച്ച് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഈയിടെ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ നാസര്‍ കഴിഞ്ഞദിവസമാണ് തിരിച്ചുപോയത്. വിശദമായ പരിശോധനയ്ക്ക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തും.
ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കൊള്ളയടിച്ചു; രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kizhur, Kasaragod, Robbery, Kerala, house robbery, House robbery in Kizhur, Gold

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia