Allowance | സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇനി 8 ശതമാനം നിരക്കിൽ വീട്ടുവാടക ബത്ത; അനുവദിച്ച് ഉത്തരവായി
Mar 2, 2024, 10:37 IST
കാസർകോട്: (KasaragodVartha) സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് പുതുക്കിയ എട്ട് ശതമാനം നിരക്കിൽ വീട്ടുവാടക ബത്ത അനുവദിക്കുന്നതിന് ഉത്തരവായി. പുതുക്കിയ വീട്ടുവാടകബത്ത ഫെബ്രുവരി ഒന്നുമുതൽ അനുവദിക്കും. ക്ലാസ് ബി പ്രദേശങ്ങൾക്ക് ബാധകമായ ബത്തയാണിത്.
സിവിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത് ചെങ്കള പഞ്ചായത് പരിധിയിലായതിനാൽ ക്ലാസ് ഡി യിൽ ഉൾപെടുത്തി അടിസ്ഥാന ശമ്പളത്തിൻ്റെ നാല് ശതമാനം വീട്ടുവാടക ബത്തയ്ക്കാണ് അർഹതയുണ്ടായിരുന്നത്.
കാസർകോട് നഗരസഭയുടെ അതിർത്തി പങ്കിടുന്നതിനാലും ജില്ലാ ആസ്ഥനമെന്ന പരിഗണന നൽകിയുമാണ് വീട്ടു വാടക ബത്ത നാലിൽ നിന്നും എട്ട് ശതമാനമായി വർധിപ്പിച്ച് ഉത്തരവായിരിക്കുന്നത്. സർകാർ ജീവനക്കാരുടെ വിവിധ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.