Accident | മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈകിളിൽ ഇടിച്ച് ഹോടെൽ ജീവനക്കാരൻ മരിച്ചു
Oct 26, 2023, 14:00 IST
നീലേശ്വരം: (KasargodVartha) മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈകിളിലിടിച്ച് ഗുരുതരമായി പരുക്കേറ്റ ഹോടെൽ ജീവനക്കാരൻ മരിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ പാച്ചാംകൈ കണ്ണൻ - ജാനകി ദമ്പതികളുടെ മകന്‍ പി മനോഹരന്‍ (67) ആണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപതിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
നീലേശ്വരം ദേശീയ പാതയില്‍ കരുവാച്ചേരി തോട്ടത്തിനടുത്ത് വ്യാഴാഴ്ച പുലർച്ചെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. രാവിലെ ഹോടെലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈകിളില്‍ പോകുമ്പോഴാണ് അപകടം നടന്നത്.
നീലേശ്വരം ദേശീയ പാതയില്‍ കരുവാച്ചേരി തോട്ടത്തിനടുത്ത് വ്യാഴാഴ്ച പുലർച്ചെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. രാവിലെ ഹോടെലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈകിളില്‍ പോകുമ്പോഴാണ് അപകടം നടന്നത്.