Explanation | കാഞ്ഞങ്ങാട്ടെ യുവതിയുടെ മരണം: പ്രസവ ചികിത്സയ്ക്ക് നൽകിയ അനസ്തേഷ്യ കൂടിപ്പോയതാണ് കാരണമെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ആശുപത്രി മാനജ്‌മെന്റ്; 'പിന്നിൽ ചില തത്പര കക്ഷികളും സ്ഥാപനങ്ങളും'; നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
Nov 25, 2023, 14:55 IST
കാഞ്ഞങ്ങാട്: (KasargodVartha) കല്ലൂരാവിയിലെ പരേതനായ സി എച് സലാം ഹാജി - ഖദീജ ദമ്പതികളുടെ മകൾ സമീറ (30) യുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കാഞ്ഞങ്ങാട്ടെ ഐശാൽ മെഡിസിറ്റി മാനജ്‌മെന്റ് രംഗത്തെത്തി. ആശുപത്രിയിൽ വെച്ച് പ്രസവ ചികിത്സയ്ക്ക് അമിതമായ രീതിയിൽ അനസ്തേഷ്യ നൽകിയത് കൊണ്ടാണ് യുവതി 20 ദിവസത്തിന് ശേഷം മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ച് മരിക്കാൻ കാരണമായതെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി മാനജ്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഒക്ടോബർ 29ന് ശസ്ത്രക്രിയക്കിടെ യുവതിക്ക് ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. ആവശ്യമായ അടിയന്തിര ചികിത്സ നൽകി തുടർ ചികിത്സക്കായി മംഗ്ളൂറിലെ ഹയർ സെന്ററിലേക്ക് മാറ്റുകയും ആഴ്ചകൾക്കു ശേഷം അവിടെ വെച്ച് യുവതി മരണപ്പെടുകയുമായിരുന്നു. ഏതൊരു രോഗിയുടെയും വിയോഗം ആശുപ്രതികളെയും ജീവനക്കാരെയും ഡോക്ടർമാരെയും സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരം തന്നെയാണ്. യുവതിക്ക് ലഭ്യമായ എല്ലാ ചികിത്സയും നൽകി തുടർ ചികിത്സക്കായി ഹയർ സെന്ററിലേക്ക് മാറ്റുമ്പോൾ രോഗിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ വഴിയും തേടുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.
ചികിത്സ സംബന്ധമായ എല്ലാ രേഖകളും യുവതിയുടെ ബന്ധുക്കൾക്ക് കൈ മാറുകയും വിവരങ്ങൾ അവരെ ധരിപ്പിക്കുകയും ചെയ്തതായി മാനജ്‌മെന്റ് വ്യക്തമാക്കി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയെയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്തിയുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ ചില തത്പര കക്ഷികളുടെയും, സ്ഥാപനങ്ങളുടെയും നിക്ഷിപ്ത താത്പര്യമാണെന്നാണ് മനസിലാക്കുന്നതെന്നും ജില്ലയുടെ ആരോഗ്യമേഖലയിൽ ചെറിയൊരു കാലയളവിൽ ഉയർന്നുവന്നൊരു സ്ഥാപനത്തെ തകർക്കാനുള്ള സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സത്യവിരുദ്ധമായ പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ട് നിൽക്കണമെന്നും മാനജ്‌മെന്റ് കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kasaragod, Kanhangad, Obituary, Kanhangad, Malayalam News, Hospital management's explanation in death of young woman.
< !- START disable copy paste -->