ചോരകുഞ്ഞിന് ആശുപത്രി ചിലവ് 40,000 രൂപ; അച്ഛൻ ഓട്ടോ വിറ്റ് 15,000 സംഘടിപ്പിച്ചു; സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച അമ്മയുടെ മനം നിറച്ച് പോലീസ്
Oct 22, 2020, 11:16 IST
കാസർകോട്: (www.kasargodvartha.com 22.10.2020) ചോരകുഞ്ഞിന് ആശുപത്രി ചിലവായി വന്ന പണം നൽകാൻ കഴിയാത്ത കുടുംബത്തിന് സഹായ ഹസ്തവുമായി പോലീസ്. ഏഴ് ദിവസം മുമ്പ് ജനറൽ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന് ശ്വാസ തടസവും മറ്റു നേരിട്ടത് കാരണം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ ചികിത്സ കഴിഞ്ഞപ്പോൾ ആശുപത്രി ചിലവ് 40,000 രൂപയായിരുന്നു. കുട്ടിയുടെ അച്ഛൻ ഓട്ടോ വിറ്റ് 15,000 രൂപ സംഘടിപ്പിച്ചു. എന്നാൽ ഇനി ബാക്കി പണം എങ്ങനെ അടയ്ക്കുമെന്ന് വിഷമിച്ചിരിക്കെയാണ് കുട്ടിയുടെ അമ്മ സഹായം തേടി കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്. പണം നൽകേണ്ടത് പോലീസിന്റെ ജോലിയല്ലെന്ന് പറഞ്ഞ് കയ്യൊഴിയാതെ പോലീസ് സഹായവുമായി മുന്നോട്ട് വരികയായിരുന്നു.
സംഭവം അറിഞ്ഞ സ്റ്റേഷനിലെ ജിഡി ചാർജ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ രാജേന്ദ്രൻ ജന മൈത്രി പൊലീസ് ബീറ്റ് ഓഫിസർ മധു കാരക്കടവിനെ വിളിച്ചു സഹായിക്കാൻ സാധ്യതയുള്ളവരെ തേടുകയുമായിരുന്നു. തുടർന്ന് ചന്ദ്രഗിരി ലയൺസ് ക്ലബിന്റെയും കാസർകോട് യൂണിറ്റി ചാരിറ്റബിൽ ട്രസ്റ്റിന്റെയും ഭാരവാഹികളെ കാണുകയും അവർ സഹായവുമായി മുന്നോട്ട് വരുകയുമായിരുന്നു.

ചാരിറ്റബിൽ ട്രസ്റ്റ് 19000 രൂപ ആശുപത്രിയിൽ നൽകി. ബാക്കി വരുന്ന ആറായിരത്തോളം രൂപ ആശുപത്രി അധികൃതർ ഇളവ് ചെയ്തു നൽകി. കുഞ്ഞിന്റെ ചികിത്സാ പണം നൽകാൻ വിൽക്കേണ്ടി വന്ന ഓട്ടോറിക്ഷക്കു പകരം ഓട്ടോറിക്ഷ സഹായമായി നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹി മഹ് മൂദ് ഇബ്രാഹിം പറഞ്ഞു. സമയോചിതമായ ഇടപെടലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
Keywords: Kerala, News, Kasaragod, Police, Baby, Hospital, Helping hands, Charity-fund, General-hospital, Parents, Police-station, Top-Headlines, Hospital costs Rs 40,000 for a baby; Police helps the family.
< !- START disable copy paste -->