city-gold-ad-for-blogger

ഡോക്ടറെ ഹണി ട്രാപില്‍ കുടുക്കി 5 ലക്ഷം തട്ടാന്‍ ശ്രമം യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

കൊച്ചി: (www.kasargodvartha.com 05.11.2020) സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി അഞ്ച് ലക്ഷം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. വാഴക്കുളം സ്വദേശി ജംശാദ്(29), മരട് സ്വദേശി റോസ്‌വിന്‍ (30), നായരമ്പലം സ്വദേശി അനുപമ ( 28) എന്നിവരാണ് അറസ്റ്റിലായത്.

ഡോക്ടറെ ഹണി ട്രാപില്‍ കുടുക്കി 5 ലക്ഷം തട്ടാന്‍ ശ്രമം യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍


ഇക്കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് സംഭവം. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്. 

ഡോക്ടറെ ആദ്യം കളമശ്ശേരിയിലെ ഒരു ഓയോ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ഡോക്ടര്‍ എത്തിയ ഉടന്‍ യുവതിയുടെ രണ്ട് സുഹൃത്തുക്കളും എത്തി. തുടര്‍ന്ന് നഗ്‌നചിത്രങ്ങളെടുത്തു. അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഡോക്ടര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചുറ്റിക കൊണ്ട് തലക്കടിച്ചു. മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കേസില്‍ രണ്ട് പ്രതികളെ കൂടി പിടി കിട്ടാനുണ്ടെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു. പ്രതികള്‍ നിരവധി പേരെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയതായി പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു


Keywords:  Kochi, News, Kerala, hospital, Fraud, arrest, Women, Doctor, Hotel, case, honey trap three arrested in kalamassery
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia