ഹണി ട്രാപ്പ് നായിക: ലാലാകബീറിന്റെ ഭാര്യയും അറസ്റ്റില്‍; എല്ലാ തട്ടിപ്പുകള്‍ക്കും ഭര്‍ത്താവിനൊപ്പം പങ്കാളി
Nov 12, 2020, 13:01 IST
ബേഡകം: (www.kasargodvartha.com 12.11.2020) ലാലാ കബീറിന്റെ ഹണി ട്രാപ്പിലെ നായികമാരില്‍ രണ്ടാമത്തെ യുവതിയും അറസ്റ്റിലായി. അറസ്റ്റിലായത് കേസിലെ രണ്ടാം പ്രതിയും ലാലാ കബീറിന്റെ ഭാര്യയുമായ കാഞ്ഞങ്ങാട് ആവിക്കരയിലെ സബീന (28)യാണ്. ലാലാകബീറിന്റെ എല്ലാ തട്ടിപ്പുകളിലും പങ്കാളിയാണ് സബീന. മാതാപിതാക്കള്‍ ജയിലിലായതോടെ ഇവരുടെ ആറും എട്ടും വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളെ പരവനടുക്കത്തെ കുട്ടികളുടെ സുരക്ഷണ കേന്ദ്രത്തിലാക്കി.
പ്രതി സബീനയെ ബുധനാഴ്ചയാണ് കാഞ്ഞങ്ങാട് വെച്ച് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. സി ഐ ഉത്തംദാസിന്റെ നേതൃത്ത്വത്തില്‍ എസ് ഐ ഗംഗാധരന്‍, പൊലീസുകാരായ കാര്‍ത്തിക രാധാകൃഷ്ണന്‍, മധു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ തോട്ടടയിലെ സ്ത്രീകളുടെ സ്‌പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചു.

ഹണി ട്രാപ്പ് കേസിലെ മറ്റൊരു പ്രതിയായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സുബൈദ (39) യെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്‍ഡില്‍ കണ്ണൂര്‍ തോട്ടടയിലെ സ്‌പെഷ്യല്‍ ജയിലിലാണ്. വീടും സ്ഥലവും വാങ്ങാനെന്ന വ്യാജേന ബേഡകം ബാലനുക്കത്തെ മൂസയുടെ വീട്ടിലെത്തിയ യുവതികള്‍ അടങ്ങുന്ന ലാലാ കബീറിന്റെ നേതൃത്വത്തിലുളള സംഘം ഹണിട്രാപിലൂടെ മൂസയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി 5.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തില്‍ തട്ടിപ്പിന്റെ ആസൂത്രകനായ പള്ളിക്കരയിലെ ലാലാ കബീറിന് വേണ്ടി നായികയായി അഭിനയിച്ച യുവതികളാണ് ഇപ്പോള്‍ അറസ്റ്റിലായ സബീനയും സുബൈദയും. കേസില്‍ ഇനി മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kerala, Bedakam, Arrest, Case, Police, Kanhangad, Remand, Top-Headlines, Fraud, Women, Wife,
< !- START disable copy paste -->