Honey Trap Gang | 'ഫോണില്‍ പരിചയപ്പെട്ട് മധ്യവയസ്‌കനെ മയക്കി മംഗ്‌ളൂറിലെ ഹോടെലിലെത്തിച്ചു, നഗ്നചിത്രം പകര്‍ത്തി ഹണി ട്രാപില്‍ കുടുക്കി 5 ലക്ഷം തട്ടി '; 2 യുവതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍
Jan 31, 2024, 13:25 IST
മേല്‍പറമ്പ്: (KasaragodVartha) ഫോണില്‍ പരിചയപ്പെട്ട് മധ്യവയസ്‌കനെ മയക്കി മംഗ്‌ളൂറിലെ ഹോടെലിലെത്തിച്ച് നഗ്നചിത്രം പകര്‍ത്തി ഹണി ട്രാപില്‍ കുടുക്കി അഞ്ച് ലക്ഷം തട്ടിയെന്ന കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍.
മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് ദില്‍ശാദ് എം (40), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖ് എന്‍ (48), കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ഫൈസല്‍ (37), കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം പി റുബീന (29)മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്ല മങ്കുന്നപ്പള്ള (32), ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ് മുഹമ്മദ് (50), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നഫീസത് മിസ്‌രിയ (40) എന്നിവരെയാണ് മേല്‍പറമ്പ് എസ് ഐമാരായ സുരേഷ്, അരുണ്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ' ഇക്കഴിഞ്ഞ ജനുവരി 23ന് ലുബ്‌ന എന്നപേരില്‍ റുബീന ഫോണില്‍ വിളിച്ച് 59 കാരനുമായി പരിചയപ്പെടുകയായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായി തനിക്ക് ലാപ്‌ടോപ് വാങ്ങിത്തരണമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 25ന് ഉച്ചയോടെ മംഗ്‌ളൂറിലേക്ക് കൂട്ടിക്കൊണ്ടുപോയി ഹോടെല്‍ മുറിയില്‍ വെച്ച് യുവതി ചാരിറ്റി പ്രവര്‍ത്തകന്റെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.
പിന്നീട് പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ച് യുവതിയുടെ നേതൃത്വത്തില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് ചാരിറ്റി പ്രവര്‍ത്തകന്റെ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭണിപ്പെടുത്തി തടങ്കല്ലില്‍ പാര്‍പ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു'.
ഐപിസി 363 എ, 384, 389, 342, 323, 506(1) റെഡ് വിത് 34 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴുപ്രതികളെയും സമര്‍ത്ഥമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇതിനുമുമ്പും ഇത്തരം ഹണിട്രാപുകള്‍ നടത്തിയിട്ടുണ്ടോയെന്ന് കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Malayalam News, Honey trap, Mangluru, Melparamba, Hosdurg, Calicut, Honey Trap Case: Seven people including two young women arrested
< !- START disable copy paste -->