city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Digital Dispensaries | രോഗികളുടെ മുഴുവന്‍ വിവരങ്ങളും ഇനി കൃത്യമായി സൂക്ഷിക്കും! ഡിജിറ്റലാവാന്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍; അഹിംസ് 2.0 പദ്ധതി നടപ്പാക്കി തുടങ്ങി

കാസര്‍കോട്: (KasargodVartha) ആശുപത്രി സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും വിവരങ്ങള്‍ എളുപ്പത്തില്‍ സൂക്ഷിച്ചുവെക്കുന്നതിനും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഡിജിറ്റലാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഹിംസ് 2.0 (ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) ജില്ലയില്‍ 11 ഹോമിയോ ഡിസ്‌പെന്‍സറികളില്‍ നടപ്പാക്കി.

കളനാട്, ചിറ്റാരിക്കല്‍, നായന്‍മാര്‍മൂല, ഉദുമ, പിലിക്കോട്, ബേളൂര്‍, അജാനൂര്‍, കിനാനൂര്‍, മീഞ്ച, കമ്മാടം, പാലച്ചാല്‍ ഗവ.ഹോമിയോ ഡിസ്‌പെന്‍സറികളില്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലായിക്കഴിഞ്ഞു. ഡിസെപെന്‍സറികളിലെത്തുന്ന രോഗികളുടെ മുഴുവന്‍ വിവരങ്ങളും ഇനി കൃത്യമായി സൂക്ഷിക്കും. ഒ.പി രജിസ്‌ട്രേഷന്‍, പരിശോധനാ വിവരങ്ങള്‍, മരുന്ന് വിതരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആശുപത്രി വികസന സമിതി കണക്കുകള്‍, ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയിലൂടെ ഡിജിറ്റലാവും.


Digital Dispensaries | രോഗികളുടെ മുഴുവന്‍ വിവരങ്ങളും ഇനി കൃത്യമായി സൂക്ഷിക്കും! ഡിജിറ്റലാവാന്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍; അഹിംസ് 2.0 പദ്ധതി നടപ്പാക്കി തുടങ്ങി

 

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതി എല്ലാ ഡിസ്‌പെന്‍സറികളിലും പൂര്‍ണമാവുന്നതോടെ രോഗികള്‍ക്ക് ഒ.പി ടിക്കറ്റിന്റെ സഹായമില്ലാതെ തിരിച്ചറിയില്‍ രേഖയോ (ബെനിഫിഷറി ഐ.ഡി) രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറോ ഉപയോഗിച്ച് ഏത് ഡിസ്‌പെന്‍സറിയില്‍ നിന്നും തുടര്‍ ചികിത്സ നേടാം. ജില്ലയില്‍ ബാക്കിയുള്ള ഡിസ്‌പെന്‍സറികളും ഡിജിറ്റലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതോടെ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എ.കെ.രേഷ്മ പറഞ്ഞു.

ഹോമിയോപ്പതി വകുപ്പില്‍ വിവര ശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ട് ഹോമിയോപ്പതി വകുപ്പ് 219 നവംബര്‍ ഒന്നിന് ആരംഭിച്ച വെബ് അധിഷ്ഠിത ആപ്ലിക്കേഷന്‍ ആണ് അഹിംസ്. (ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം). 2019, 2020, 2021 വര്‍ഷത്തെ ഇ.ഹെല്‍ത്ത്/ഇ.മെഡിസിന്‍ വിഭാഗത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇ.ഗവേര്‍ണന്‍സ് പദ്ധതി കൂടിയാണ് അഹിംസ്.

Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Homeo, Dispensaries, Digital, Ahimsa 2.0, Project, Launched, AYUSH, Homeopathy Information Management System, Homeo Dispensaries to go digital; Ahimsa 2.0 project launched.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia