city-gold-ad-for-blogger
Aster MIMS 10/10/2023

Throat Sure | തൊണ്ട വേദന ഒരു പ്രശ്‌നക്കാരന്‍ തന്നെയാണ്; വിഷമിക്കേണ്ട; മാറ്റാനുള്ള എളുപ്പവഴി ഇതാ!

കൊച്ചി: (KasargodVartha) മനുഷ്യരെ സംബന്ധിച്ചിടത്തോളം തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരിയായി ഉറങ്ങാനോ ഇരിക്കാനോ നില്‍ക്കാനോ എന്തിന് ഒന്ന് ശരിയായി ശ്വസിക്കാനോ പോലും ഇതുമൂലം പറ്റാറില്ല.

കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ടും ഒക്കെ ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്‌നം പലപ്പോഴും അസഹനീയമായ വേദനയാണ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ തൊണ്ടവേദന പലരും കാര്യമാക്കാറില്ല. ജലദോഷത്തിന്റെ മുന്നറിയിപ്പായാണ് ഇതിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും ആരും മെനക്കെടാറില്ല.

Throat Sure | തൊണ്ട വേദന ഒരു പ്രശ്‌നക്കാരന്‍ തന്നെയാണ്; വിഷമിക്കേണ്ട; മാറ്റാനുള്ള എളുപ്പവഴി ഇതാ!

എന്നാല്‍ വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് പലരും ഇതിനു പ്രതിവിധി തേടുന്നത്. തൊണ്ടവേദന പരിഹരിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.

ഉപ്പുവെള്ളം വായില്‍ കൊള്ളുക


തൊണ്ടയില്‍ ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞാലുടന്‍ വീട്ടിലെ മുതിര്‍ന്നവര്‍ നല്‍കുന്ന ഒരു പ്രതിവിധിയുണ്ട് - ഉപ്പുവെള്ളം വായില്‍ കൊള്ളല്‍. എന്നാല്‍ പഴമക്കാരുടെ പറച്ചിലില്‍ കഴമ്പില്ലെന്ന് കരുതി തള്ളിക്കളയരുത്. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ വേരോടെ പിഴുതുകളയാന്‍ ഇത്രയും ഫലപ്രദമായ മറ്റൊരു മാര്‍ഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യമായി പല തവണയായി വായില്‍കൊള്ളാന്‍ ആവശ്യമായ വെള്ളം ചൂടാക്കി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. വായില്‍ കൊള്ളാന്‍ പാകത്തിനുള്ള ചൂട് മതി വെള്ളത്തിന്. ഇത് വായിലേയ്ക്ക് എടുത്ത് നന്നായി ഗാര്‍ഗിള്‍ ചെയ്യുക. ദിവസം മൂന്ന് തവണയെങ്കിലും ഈ രീതി ആവര്‍ത്തിച്ചാല്‍ തൊണ്ടവേദന നിശേഷം മാറും.

ഇഞ്ചി

തൊണ്ടവേദനയ്ക്ക് ഇഞ്ചി ഒരു മികച്ച പരിഹാരമാണ്. തൊണ്ടവേദന ശമിപ്പിക്കാന്‍ ചുക്ക് കാപ്പിയോളം മികച്ച പ്രതിവിധി മറ്റൊന്നില്ല. കട്ടന്‍ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും. ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ തന്നെയാണ് ഇതിന് കാരണം. തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ സഹായിക്കും.

ഗ്രീന്‍ ടീ

തൊണ്ട വേദനയെ ശമിപ്പിക്കാന്‍ ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്.

ഗ്രാമ്പൂ

തൊണ്ടവേദന അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച മാര്‍ഗമായാണ് ഗ്രാമ്പുവിന്റെ ഉപയോഗം. തൊണ്ടവേദയോ തൊണ്ടയില്‍ പഴുപ്പോ ഉള്ള സാഹചര്യങ്ങളില്‍ ഒന്നോ രണ്ടോ ഗ്രാമ്പു എടുത്ത് വായിലിട്ട് അലിയിച്ച് അതിന്റെ നീര് ഇറക്കുക. തുടര്‍ന്ന് ഗ്രാമ്പുവും ചവച്ച് ഇറക്കുക. തൊണ്ടവേദനയ്ക്ക് പരിഹരിക്കും.

വെളുത്തുള്ളി

തൊണ്ടയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളില്‍ മികച്ചതാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് തൊണ്ടവേദന അകറ്റാന്‍ വളരെ ഫലപ്രദമാണെന്ന് മാത്രമല്ല ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.

തേന്‍


തൊണ്ടയില്‍ പഴുപ്പുണ്ടാക്കുന്ന ബാക്റ്റീരിയകളുടെ വളര്‍ചയെ തടയാന്‍ ശക്തിയുള്ള മറ്റൊരു പ്രതിവിധിയാണ് തേന്‍. തൊണ്ടവേദനയോ തൊണ്ടയില്‍ പഴുപ്പോ ഉള്ളവര്‍ തേന്‍ കഴിക്കുന്നത് വഴി ഇത്തരം അസ്വസ്ഥതകള്‍ പാടെ ഇല്ലാതാക്കാന്‍ സഹായിക്കും. തേന്‍ മാത്രമായി കഴിക്കുന്നതിലും നല്ലത്, ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ തേനും അല്പം നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുന്നതാണ്. നാരങ്ങാനീര് ചേര്‍ക്കാതെ കുടിച്ചാലും ഫലം ഉറപ്പ്. തേന്‍ അതേപടി കഴിച്ചാല്‍ കഫ് സിറപ്പ് കഴിക്കുന്ന ഫലമാണ് ഉണ്ടാകുക.

കര്‍പ്പൂര തുളസി


തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച പ്രകൃതിദത്ത മാര്‍ഗമാണ് കര്‍പ്പൂര തുളസി. വായില്‍ കൊള്ളാന്‍ ആവശ്യമായ വെള്ളം ചൂടാക്കിയെടുത്ത ശേഷം അതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസിയിലകള്‍ ഇടുക. ഈ വെള്ളം വായില്‍ കൊള്ളാന്‍ പാകത്തിന് തണുത്ത ശേഷം ഗാര്‍ഗിള്‍ ചെയ്യുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.

മഞ്ഞള്‍

തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് മഞ്ഞള്‍. തൊണ്ടയില്‍ ഉണ്ടാകുന്ന മുറിവിനും മറ്റ് രീതിയിലുള്ള അണുബാധയ്ക്കുമെല്ലാം മഞ്ഞള്‍ മികച്ച പ്രതിവിധിയാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും (അര സ്പൂണ്‍ വീതം) ചേര്‍ക്കുക. ഈ വെള്ളം വായില്‍ കൊള്ളുക. പാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്തതും വായില്‍ കൊള്ളാന്‍ ഉപയോഗിക്കാവുന്നതാണ്.

*തൊണ്ട വേദന ഉള്ളവര്‍ തൊണ്ട ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കുക.

*വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടുക. ഇത് തൊണ്ടവേദനയും ഒച്ചയടപ്പും മാറാന്‍ സഹായിക്കും.

*കുരുമുളക് വെള്ളം കുടിക്കുന്നതും തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കും.

*ചുക്ക്, കുരുമുളക് എന്നിവ സമം എടുത്ത് അരച്ചെടുത്ത്, തേനില്‍ ചാലിച്ച് കഴിച്ചാല്‍ തൊണ്ടവേദന കുറയും.

Keywords:  Home remedies to get rid of a sore throat, Kochi, News, Home Remedies, Sore Throat, Health Tips, Health, Drinking Water, Warning, Kerala News. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL