city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Toothache | കടുത്ത പല്ലുവേദനയ്ക്ക് വീട്ടില്‍ നിന്നു തന്നെ പരിഹാരം; അറിയാം വിശദമായി!

കൊച്ചി: (KasargodVartha) പല്ല് സെന്‍സിറ്റീവ് ആകുമ്പോള്‍, അല്ലെങ്കില്‍ പല്ലിന് കേട് വരുമ്പോഴാണ് കഠിനമായ പല്ല് വേദന ഉണ്ടാകുന്നത്. എന്നാല്‍ ചിലര്‍ ഡോക്ടറെ കാണാനൊന്നും മെനക്കെടാതെ വേദന സംഹാരികള്‍ കഴിച്ച് ശമനം തേടും. മറ്റു ചിലരാകട്ടെ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് വീട്ടില്‍ തന്നെ വേദനയ്ക്ക് പരിഹാരം കണ്ടെത്തുന്നു.

ഇത്തരത്തില്‍ പലരും പലതരത്തിലുള്ള പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാറുണ്ട്. പല്ല് വേദന കുറയ്ക്കാന്‍ ചിലര്‍ കരയാമ്പൂ ഉപയോഗിക്കാറുണ്ട്. ചിലര്‍ ഉപ്പിട്ട് കവിള്‍ കൊള്ളും. പേരയില ഉണ്ടെങ്കില്‍ അതും പരീക്ഷിക്കും. ഇത്തരത്തില്‍ പേരയില ഉപയോഗിച്ച് പല്ലിന്റെ വേദന എളുപ്പത്തില്‍ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.

Toothache | കടുത്ത പല്ലുവേദനയ്ക്ക് വീട്ടില്‍ നിന്നു തന്നെ പരിഹാരം; അറിയാം വിശദമായി!

പല്ല് വേദന കുറയ്ക്കാന്‍ പ്രകൃതി ദത്തമായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് പേരയില. ഇത് വായില്‍ ഉള്ള ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ കുറയ്ക്കാനും അതുപോലെ തന്നെ വായ്നാറ്റം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ പല്ലില്‍ കേട് വരാതിരിക്കാനും അതുപോലെ പല്ല് വേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

അതിനാല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല്ല് വേദന വന്നുകഴിഞ്ഞാല്‍ പേരയിലയെ ആശ്രയിക്കുന്നത് നല്ലതാണ്. ഇത് വേഗത്തില്‍ ആശ്വാസം നല്‍കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഉപയോഗിക്കേണ്ട വിധം

നല്ല ഫ്രഷായിട്ടുള്ള പേരയില എടുക്കുക. വേണമെങ്കില്‍ ചവച്ചരച്ച് നീര് പല്ലില്‍ വേദനയുള്ള ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. അല്ലെങ്കില്‍ അഞ്ച് പേരയില എടുക്കുക. ഇത് നന്നായി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് എടുക്കണം. കുറച്ച് ഉപ്പും ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഈ വെള്ളത്തില്‍ കവിള്‍ കൊള്ളുക. ഇത് പല്ല് വേദന കുറയ്ക്കാന്‍ സഹായിക്കും.

ഇതല്ലെങ്കില്‍ കുറച്ച് പേരയിലയും അതുപോലെ കല്ലുപ്പും ചേര്‍ത്ത് ചതച്ച് കുത്തിപ്പിഴിഞ്ഞ് ഇതിന്റെ നീര് പല്ലിന്റെ കേടുള്ള ഭാഗത്തോ അല്ലെങ്കില്‍ പല്ലിന് വേദനയുള്ള ഭാഗത്തോ വെക്കാവുന്നതാണ്.

മറ്റ് മാര്‍ഗങ്ങള്‍

*പേരയില മാത്രമല്ല, മറ്റ് ചില മാര്‍ഗങ്ങളും പല്ലുവേദന അകറ്റാന്‍ സഹായിക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് കരയാമ്പൂ, വെളുത്തുള്ളി എന്നിവ. കരയാമ്പൂ ആണെങ്കില്‍ ചവച്ച് അതിന്റെ നീര് വേദനയുള്ള ഭാഗത്ത് ആക്കാവുന്നതാണ്. അല്ലെങ്കില്‍ കരയാമ്പൂ ചതച്ച് വേദനയുള്ള ഭാഗത്ത് വെക്കുക. അതുമല്ലെങ്കില്‍ കരയാമ്പൂ ഓയില്‍ ഉണ്ടെങ്കില്‍ അത് വേദനയുള്ള ഭാഗത്ത് പുരട്ടിയാലും മതി.

*വെളുത്തുള്ളിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വെളുത്തുള്ളി നന്നായി ചതച്ചതിന് ശേഷം പല്ലിന് വേദനയുള്ള ഭാഗത്ത് വെച്ച് കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ കയ്യില്‍ ഉണ്ടെങ്കില്‍ പഞ്ഞി അതില്‍ മുക്കി, പല്ലുവേദനയുള്ള ഭാഗത്ത് വെക്കുക. ഇത് രണ്ടും പല്ല് വേദനയ്ക്ക് ഉടനടി ആശ്വാസം നല്‍കുന്ന പരിഹാരമാര്‍ഗങ്ങളാണ്.

*ഉള്ളിയും ദന്തസംരക്ഷണത്തിന് ഫലപ്രദമാണ്. ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് വഴി പല്ല് വേദന പമ്പ കടക്കും.

*പല്ല് വേദന മാറാന്‍ ഏറ്റവും ഉത്തമമാണ് ഗ്രാമ്പു. ഗ്രാമ്പു ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയില്‍ വയ്ക്കുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഗ്രാമ്പു പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്.

*ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യും.

*വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത് വേദനയെ ഇല്ലാതാക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു.

*കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയും നല്ലതാണ്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ സഹായിക്കുന്നത്.

*പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

*വിക്‌സ് സാധാരണ ജലദോഷത്തിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ പല്ല് വേദനയ്ക്കും മികച്ചതാണ്. വിക്സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും.

ശ്രദ്ധിക്കേണ്ടത്

ഇതൊക്കെ തന്നെയാണെങ്കിലും പല്ല് വേദന വന്നാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ്. പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുമ്പോഴോ പല്ലില്‍ കേട് വരുമ്പോഴോ വേദന വരാം. പല്ലില്‍ കേടാണെങ്കില്‍ ഉടനടി അത് ക്ലീന്‍ ചെയ്ത് അടയ്ക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ അത് പല്ലിന്റെ മറ്റ് ഭാഗത്തേയ്ക്ക് കൂടി പടരും. അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Keywords: Home Remedies for Toothache Pain Relief, Kochi, News, Home Remedies, Toothache, Pain Relief, Health Tips, Health, Treatment, Doctor, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia