city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Knee Pain | കാല്‍മുട്ട് വേദനയുടെ കാരണവും പരിഹാര മാര്‍ഗങ്ങളും അറിയാം!

കൊച്ചി: (KasargodVartha) ഇന്നത്തെ കാലത്ത് പ്രായഭേദമെന്യേ എല്ലാവര്‍ക്കും കാല്‍മുട്ടുവേദന പതിവാണ്. ഒരു ചുവട് കൂടുതല്‍ നടന്നാല്‍ പിന്നെ പറയുകയേ വേണ്ട. നമ്മുടെ ജീവിത ശൈലിയില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങളാണ് ഇതിന് കാരണം. ഭക്ഷണം കഴിക്കുന്ന രീതിയില്‍ ആണെങ്കിലും ഉറക്കത്തിന്റെ കാര്യത്തിലാണെങ്കിലും വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും തയാറാകുന്നില്ല.

ഇതിന്റെ ഫലമായാണ് പലപ്പോഴും മുട്ടുവേദന, പുറം വേദന തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നത്. നമ്മുടെ ഓരോ ചുവട് വെയ്പ്പിലും ശരീരത്തെ താങ്ങി നിര്‍ത്തുന്നത് കാല്‍മുട്ടുകളാണ്.
 
Knee Pain | കാല്‍മുട്ട് വേദനയുടെ കാരണവും പരിഹാര മാര്‍ഗങ്ങളും അറിയാം!

മുട്ടുവേദനക്കുള്ള കാരണങ്ങള്‍


പല വിധത്തില്‍ നമുക്ക് മുട്ടുവേദന അനുഭവപ്പെടുന്നു. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥയുമെല്ലാം പലപ്പോഴും മുട്ടുവേദന ഗുരുതരമാക്കുന്നു. മുട്ടില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലതാണ്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതമാണ് പ്രായമായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം.

അമിത ഭാരം കൊണ്ടും പലരിലും മുട്ട് വേദന ഉണ്ടാകാം. ശരീരഭാരം ചുമക്കുന്നത് മുട്ടിന് വേദനയും അനാരോഗ്യവും നല്‍കുന്നു. മുട്ടിന്റെ ചിരട്ട തെന്നിപ്പോവുന്നതും മുട്ടുവേദനക്കിടയാക്കുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം.

മാത്രമല്ല മുട്ടു മടക്കാനുള്ള പ്രയാസവും കാല്‍മുട്ടില്‍ നീരും വേദനയും എല്ലാം പല തരത്തില്‍ മുട്ടുവേദനയുടെ ലക്ഷണങ്ങളില്‍പെടുന്നു. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മുട്ടുവേദന കൂടുതല്‍ കണ്ട് വരുന്നത്. പല സ്ത്രീകളിലും ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മുട്ടുവേദന ഉണ്ടാവുന്നു.

വ്യായാമക്കുറവും മുട്ട് വേദനക്ക് കാരണമാകുന്നു. എന്നാല്‍ എല്ലാവര്‍ക്കും മുട്ടുവേദന ഒരു പോലെ ആയിരിക്കുകയില്ല. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും പല തരത്തിലുള്ള ചികിത്സയാണ് ആവശ്യമുള്ളത്. എന്നാല്‍ മുട്ടുവേദന അകറ്റാന്‍ നമ്മുടെ വീട്ടില്‍ നിന്നും തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. അവയെ കുറിച്ച് അറിയാം.

കാല്‍സ്യം

കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതുവഴി മുട്ടുവേദന അകറ്റാം. പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാല്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ദിവസവും ഒരു ഗ്ലാസ് പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് മുട്ടുവേദന അകറ്റാം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ മത്സ്യ വിഭവങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവരില്‍ മുട്ടുവേദനക്ക് പരിഹാരം കാണാന്‍ മത്സ്യവിഭവങ്ങള്‍ സഹായിക്കുന്നു.

കറുവപ്പട്ട പൈനാപിള്‍ സ്മൂത്തി

കറുവപ്പട്ട പൈനാപിള്‍ സ്മൂത്തി കഴിക്കുന്നത് മുട്ടുവേദനയെ അകറ്റുകയും എല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു. ഒരു കപ് വെള്ളം, ഒരു കഷണം കറുവപ്പട്ട, രണ്ട് കപ് പൈനാപിള്‍ കഷണങ്ങള്‍, ഒരു കപ് ഓട്സ്, ഒരു കപ് ഓറന്‍ജ് ജ്യൂസ്, അല്‍പം പൊടിച്ച ബദാം, അല്‍പം തേന്‍ എന്നിവയാണ് ഇതിന് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം മിക്സിയില്‍ നല്ലതു പോലെ ചേര്‍ത്ത് സ്മൂത്തി തയാറാക്കാം. ഇത് മുട്ടുവേദനക്ക് പരിഹാരം നല്‍കും.

യോഗ

എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് യോഗ. അതുകൊണ്ടുതന്നെ മുട്ടുവേദന മാറ്റാന്‍ യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

വ്യായാമം

വ്യായാമം ചെയ്യുന്നത് മുട്ടുവേദന കുറക്കാന്‍ സഹായിക്കുന്നു. ഒരു ഡോക്ടറെ കണ്ട് ഏതെല്ലാം രീതിയിലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

നാരങ്ങയും ഒലീവ് ഓയിലും

നാരങ്ങയും ഒലീവ് ഓയിലും മുട്ടുവേദനയ്ക്ക് നല്ലൊരു പരിഹാരമാണ്. ഇതിനായി ചെറുനാരങ്ങയുടെ തൊലിയാണ് ഉപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ പുറംഭാഗത്തെ തൊലി ഗ്രേറ്റ് ചെയ്തെടുക്കുക. ഈ തൊലി ഒരു ഗ്ലാസ് ജാറില്‍ ഇടുക. ഇതിനു മീതേ ഒലീവ് ഓയില്‍ ഒഴിച്ചു വയ്ക്കണം.

അധികം സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് രണ്ടാഴ്ച അടച്ചു വയ്ക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഈ മിശ്രിതം എടുക്കുക. കട്ടി കുറഞ്ഞ കോട്ടന്‍ തുണിയോ ബാന്‍ഡേഡ് തുണിയോ മുക്കി കാല്‍മുട്ടു ഭാഗത്ത്, അതായത് വേദനയുള്ള ഭാഗത്തു ഇത് കെട്ടി വയ്ക്കുക. രാത്രി മുഴുവന്‍ ഇതേ രീതിയില്‍ വയ്ക്കുന്നതു നല്ലതാണ്.

ചൂടുള്ളതും തണുത്തതും

ചൂടുവെള്ളം തുണിയില്‍ മുക്കി അതുകൊണ്ട് മുട്ട് തടവുന്നതും മുട്ടുവേദനക്ക് ആശ്വാസം നല്‍കുന്നു. അതുപോലെ തന്നെ തണുത്ത വെള്ളം കൊണ്ട് മുട്ടില്‍ പിടിക്കുന്നതും ഐസ് ക്യൂബ് വെക്കുന്നതുമെല്ലാം മുട്ടുവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

എപ്സം സാള്‍ട്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്കാണ് എപ്സം സാള്‍ടിന്റെ ഉപയോഗം. എന്നാല്‍ മുട്ടുവേദന കൊണ്ട് പൊറുതി മുട്ടിയവര്‍ക്കും ഇത് നല്ലൊരു പരിഹാരമാര്‍ഗമാണ്. എപ്സം സാള്‍ട് ഉപയോഗിച്ച് മുട്ടില്‍ ഉരസുക. ഇത്രയും ചെയ്താല്‍ തന്നെ മുട്ടിന്റെ വേദന ഇല്ലാതാകുന്നു.

മഞ്ഞള്‍

മഞ്ഞളില്‍ കാണപ്പെടുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി രാസവസ്തുവായ കുര്‍ക്കുമിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് മുട്ട് വേദന ഉണ്ടാക്കുന്ന കാരണങ്ങളെ ചെറുക്കുന്നു. അര ടീസ്പൂണ്‍ വീതം ഇഞ്ചി, മഞ്ഞള്‍ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് പത്ത് മിനുറ്റ് നേരം തിളപ്പിക്കുക. അതിനു ശേഷം അരിച്ചെടുത്ത്, അതിലേക്ക് അല്പം തേന്‍ ചേര്‍ക്കുക. ദിവസം രണ്ടു നേരം സേവിക്കുക. മികച്ച ഫലം ഉറപ്പ്.

ഇഞ്ചി


ഇഞ്ചി മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ്. ഇതില്‍ ജിന്‍ജേറോള്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ഥം അടങ്ങിയിട്ടുണ്ട്. അത് വീക്കം ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ഇഞ്ചി ചായ ഉണ്ടാക്കിയും കുടിക്കാവുന്നതാണ്. ഇഞ്ചി കുറച്ചു ചൂട് വെള്ളത്തില്‍ കുറച്ചു തേന്‍, ചെറു നാരങ്ങ എന്നിവ ചേര്‍ത്തും കുടിക്കാവുന്നതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കുന്നു. കൂടാതെ നല്ല ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇഞ്ചി കഴിക്കുന്നത് സ്ഥിരമാക്കിയാല്‍ മുട്ടുവേദന പമ്പ കടക്കും.

ചുവന്ന മുളക്

ചുവന്ന മുളകും മുട്ടുവേദനയ്ക്ക് നല്ലൊരു പരിഹാരമാണ്. ചുവന്ന മുളക് എണ്ണയില്‍ ഇട്ട് ആ മുളക് മുട്ടിനുമുകളില്‍ വെച്ചാല്‍ മുട്ടുവേദന പരിഹരിക്കാം. മാത്രമല്ല മുട്ടുവേദന ഉള്ളവര്‍ ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടുതല്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കടുകെണ്ണ

കടുകെണ്ണ ചൂടാക്കുക. ഒരു നാരങ്ങയുടെ പകുതി എടുത്ത് ഇതിലെ നീര് പിഴിഞ്ഞു മാറ്റുക. കടുകെണ്ണയില്‍ ഈ നാരങ്ങാത്തൊലി മുക്കി ഇതു വേദനയുളള ഭാഗത്തു വച്ചു കെട്ടണം. ഒന്നു രണ്ടു മണിക്കൂറെങ്കിലും ഇത് ചെയ്യണം. അല്ലെങ്കില്‍ രാത്രി കിടക്കാന്‍ നേരത്ത് കെട്ടി വയ്ക്കുക. ഇത് തുടരം ചെയ്താല്‍ കാല്‍മുട്ടു വേദന പമ്പ കടക്കും. ഇതല്ലാതെ കടുകെണ്ണ ചൂടാക്കി ഈ ഭാഗത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

ഉള്ളി


സവാള അഥവാ ഉള്ളി മുട്ടുവേദനക്ക് നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സവാളയിലുള്ള സള്‍ഫര്‍ ഏത് തരത്തിലുള്ള വേദനക്കും പരിഹാരമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്ളി ഉള്‍പെടുത്താവുന്നതാണ്.

തുളസി

തുളസിയില്‍ ആന്റി-റുമാറ്റിക്, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുണ്ട്. തുളസി ഇലകള്‍ ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. 10 മിനുറ്റ് കഴിഞ്ഞതിനു ശേഷം അരിച്ചെടുത്ത് കുടിക്കുക. ദിവസവും മൂന്നോ നാലോ കപ്പ് വീതം ഈ തുളസിചായ ഉണ്ടാക്കി കുടിക്കുക. ഐസ് അല്ലെങ്കില്‍ ഐസ് പായ്ക്കുകള്‍ പ്രശ്‌ന വേദനയുള്ള ഭാഗത്ത് ഒരു ദിവസം രണ്ടോ മൂന്നോ തവണ വച്ച് തടവുന്നത് നീര്‍വീക്കവും വേദനയും കുറയ്ക്കുവാന്‍ സഹായിക്കുന്നു. ഇളം ചൂടുള്ള പാഡും ഉപയോഗിക്കാം.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. രണ്ട് ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ ഈ വെള്ളം കുടിച്ചാല്‍ മതി. കൂടെ ഉലുവ അരച്ചതും കഴിക്കാവുന്നതാണ്. മുട്ടുവേദന പമ്പ കടക്കും.

കാരറ്റ്

കാരറ്റിന്റെ ഉപയോഗവും മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു. രണ്ട് കാരറ്റ് ചെറുതായി അരിഞ്ഞ് അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇത് ലിഗ്മെന്റുകള്‍ക്കും വേദന കുറക്കാനും സഹായിക്കുന്നു. സന്ധിവേദനക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ വളരെ മികച്ച മാര്‍ഗമാണ് കാരറ്റ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. അതുകൊണ്ടുതന്നെ മുട്ടുവേദനക്കും നല്ലൊരു പരിഹാരമാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇത് മുട്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുട്ടുവേദനക്ക് പരിഹാരമുണ്ടാകും.

പപ്പായക്കുരു ചായ

മുട്ടുവേദനക്കുള്ള ഏറ്റവും വലിയ ഒറ്റമൂലിയാണ് പപ്പായ വിത്തുകള്‍. പപ്പായക്കുരു മുട്ടുവേദനയെ നിമിഷം കൊണ്ടുതന്നെ പരിഹരിക്കുന്നു. പപ്പായക്കുരുവിട്ട് ചായ ഉണ്ടാക്കി കഴിച്ചാല്‍ അത് മുട്ടുവേദനക്ക് പരിഹാരം നല്‍കുന്നു. പപ്പായക്കുരുവിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചായപ്പൊടി ചേര്‍ത്ത് ചായയുണ്ടാക്കി കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

പൈനാപിള്‍

ഭക്ഷണരീതിയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ മുട്ടുവേദന എന്നന്നേക്കുമായി മാറുകയുള്ളൂ. അതുകൊണ്ടുതന്നെ പൈനാപിള്‍ പോലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണം. ഇത് പല തരത്തില്‍ ആരോഗ്യത്തെ സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളും പരിഹരിക്കാം. അതുപോലെ തന്നെ മുട്ടുവേദനക്ക് പരിഹാരം കാണാനുള്ള മികച്ച ഒറ്റമൂലിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുട്ടുവേദനയുള്ള സ്ഥലത്ത് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് മുട്ടുവേദന ഇല്ലാതാക്കുന്നു.

Keywords: Home Remedies for Knee Pain Relief - Instant Natural Solutions, Kochi, News, Knee Pain Relief, Home Remedies, Natural Solutions, Health Tips, Health, Fish Item, Kerala News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia