city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 27.11.2018) ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ ലഹരി കുത്തിവെപ്പിലൂടെയും വ്യാപകമായി എച്ച് ഐ വി പകരുന്നതായി കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളിലും തദ്ദേശവാസികള്‍ക്കിടയിലും എച്ച് ഐ വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്.

എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് 30, ഡിസംബര്‍ ഒന്ന് തീയതികളിലായി വിവിധ പരിപാടികള്‍ നടത്താന്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഫ്ളാഷ് മോബ്, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ റാലികള്‍, നാടന്‍ കലാ പരിപാടികള്‍, സെമിനാര്‍, ക്വിസ് മത്സരങ്ങള്‍, പൊതു സമ്മേളനങ്ങള്‍, പട്ടം പറത്തല്‍, ദീപം തെളിയിക്കല്‍ തുടങ്ങി പരിപാടികളാണ് കാസര്‍കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി നടത്തുന്നത്.

നവംബര്‍ 30ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്പോട്ട് ക്വിസ് മത്സരം നടത്തും. വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. നവോദയ സ്‌കൂള്‍ വിദ്യര്‍ത്ഥികളുടെ ബാന്‍ഡ് മേളം അവതരിപ്പിക്കും. ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ബീച്ചില്‍ പടന്നക്കാട് കാര്‍ഷിക കോളജിന്റെ കീഴില്‍ പട്ടം പറത്തല്‍, സ്‌കിറ്റ് അവതരണം, ഫ്ളാഷ് മോബ് എന്നിവ നടത്തും.

ഡിഎംഒ ഡോ. എ.പി. ദിനേഷ് കുമാര്‍, ജില്ലാ പൊലീസ് മേധാവി, കെ.എം ടോണി, ഡിഡിഇ ഗിരീഷ് ചോലയില്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. മാധവന്‍, ഡപ്യൂട്ടി ഡിഎംഒ .ഒ ഷാന്റി, സന്ദീപ് കുമാര്‍, പാന്‍ടെക് സുരക്ഷാ പ്രൊജക്റ്റ് ഓഫിസര്‍ വി. രതീഷ്, കെ. നീതു എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, HIV Positives, Health-Department, Top-Headlines, HIV positives increased in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia