city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കൊളത്തൂരിലുണ്ടായ വാഹനാപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന; അന്വേഷണം തുടങ്ങിയതായി പൊലീസ്

പൊയിനാച്ചി: (www.kasargodvartha.com) കൊളത്തൂർ അഞ്ചാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരുക്കേറ്റ സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് യുവാക്കൾ സഞ്ചരിച്ച കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഞായറാഴ്ച വൈകീട്ട് തെക്കിൽ - ആലട്ടി റോഡിൽ അഞ്ചാം മൈലിലാണ് അപകടമുണ്ടായത്.

Accident | കൊളത്തൂരിലുണ്ടായ വാഹനാപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന; അന്വേഷണം തുടങ്ങിയതായി പൊലീസ്

അപകടത്തിൽ പെട്ട ഒരു കാറിൽ ഉണ്ടായിരുന്ന പാണ്ടിക്കണ്ടത്തെ മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കുഞ്ഞി, ഹബീബ്, ചൂരിക്കാട്ട് തട്ടുകട നടത്തുന്ന യൂസഫ് എന്നിവർക്കാണ് പരുക്കേറ്റത്. മറ്റൊരു കാറിൽ ഉണ്ടായിരുന്ന ബറോട്ടിയിലെ പ്രതാപ്, വൈശാഖ് എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. കുണ്ടംകുഴിയിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ വന്നവർ സഞ്ചരിച്ച കാറും കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്നു ബറോട്ടിയിലെ യുവാക്കളുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന വൈശാഖ് ഓടിച്ച മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പെർളടുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന യൂസഫിന്റെ മാരുതി എർടിഗ കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അമിതവേഗതയിൽ പാഞ്ഞുവന്ന സ്വിഫ്റ്റ് കാറിനെ കണ്ട് എർടിഗ കാർ റോഡരികിലേക്ക് ഒതുക്കി മാറ്റിയെങ്കിലും ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇരുകാറുകളും പൂർണമായും തകർന്ന നിലയിലാണ്. പരുക്കേറ്റവരിൽ ഒരാളെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Accident | കൊളത്തൂരിലുണ്ടായ വാഹനാപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന; അന്വേഷണം തുടങ്ങിയതായി പൊലീസ്

സ്വിഫ്റ്റ് കാർ കൊളത്തൂരിൽ വെച്ച് മറ്റൊരു വാഹനത്തിൽ ഇടിക്കാനായിരുന്നുവെന്നും അവിടെ നിർത്താതെ ഓടിച്ചുപോവുകയുമായിരുന്നുവെന്നാണ് ആക്ഷേപം. പ്രമുഖ വനിതാ നേതാവിന്റെ മകനും സുഹൃത്തുമാണ് ഈ കാറിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നും ബേഡകം പൊലീസ് പറഞ്ഞു.

Keywords: News, Kasaragod, Kerala, Accident, Kolathur, Bedakam, Police, Investigation, Hint that excessive speed was cause of car accident in Kolathur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia