പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ സര്‍കാരിന്റെ വിശദീകരണം തേടി ഹൈകോടതി
കൊച്ചി: (www.kasargodvartha.com 17.02.2021) പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ സര്‍കാരിന്റെ വിശദീകരണം തേടി ഹൈകോടതി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ എതിര്‍പ്പ് അവഗണിച്ച് സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുതാത്പര്യ ഹര്‍ജിയാണ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടവും വിഷ്ണു സുനില്‍ പന്തളവുമാണ് ഹര്‍ജി നല്‍കിയത്. പി എസ് സിയില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി കാത്തിരിക്കെയാണ് പിന്‍വാതില്‍ നിയമനം. സംസ്ഥാന സര്‍കാര്‍ നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Kochi, news, Kerala, Top-Headlines, High-Court, Government, High Court sought an explanation from the government on the stabilization