Hiccups | ഇടയ്ക്കിടെ ഇക്കിള്‍ വരുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങളുടെ ലക്ഷണമാകാം!
Mar 18, 2024, 21:23 IST
കൊച്ചി: (KasargodVartha) ഇക്കിള്‍ എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ അഥവ ഇക്കിള്‍. കഴുത്തില്‍ നിന്നും നെഞ്ചിലേക്കുള്ള നാഡികള്‍ക്ക് അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് ഇക്കിള്‍ സാധാരണരീതിയില്‍ ഉണ്ടാകുന്നത്.
പല കാരണങ്ങള്‍ കൊണ്ട് ഈ അസ്വസ്ഥത ഉണ്ടാകാം. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക, പുകവലി, കൂടുതല്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, സ്‌ട്രോക്ക്, തലച്ചോറിലെ ട്യൂമര്‍, വാഗ്സ് നാഡികളുടെ ക്ഷതം, ചില മരുന്നുകള്‍, ഉത്കണ്ഠ, സമ്മര്‍ദം, കുട്ടികളില്‍ കരയുമ്പോഴോ, ചുമയ്ക്കുമ്പോഴോ അല്ലെങ്കില്‍ ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്‌ളെക്‌സ് കാരണമോ ഇക്കിള്‍ ഉണ്ടാകാം.
എന്നാല്‍ ഇക്കിള്‍ വരുന്നതുകൊണ്ട് പേടിക്കാനൊന്നുമില്ല. വളരെ അപൂര്‍വമായി മാത്രമേ ഇക്കിളിനെക്കുറിച്ചു ആകുലപ്പെടേണ്ടതുള്ളൂ എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കിള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയോ മൂന്നു മണിക്കൂറിലധികമോ ഉണ്ടാകുന്നുവെങ്കില്‍, അല്ലെങ്കില്‍ ഉറക്കം, ഭക്ഷണം കഴിക്കല്‍ എന്നിവയെ ബാധിക്കുന്നുവെങ്കില്‍, ഛര്‍ദി, വയറുവേദന, ശ്വാസതടസം, രക്തം തുപ്പുക, തൊണ്ട അടഞ്ഞതുപോലെ തോന്നുക എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
ശ്വാസകോശത്തിലെ ഡയഫ്രം പെട്ടെന്ന് സങ്കോചിക്കുന്ന സന്ദര്‍ഭത്തില്‍ ഇത് നെഞ്ചിലെയും വയറിലെയും പേശികള്‍ കുലുങ്ങുമ്പോള്‍ സംഭവിക്കുന്ന ഒരു റിഫ്‌ലെക്‌സ് മാത്രമാണ് ഇക്കിള്‍. എന്നിരുന്നാലും, വരാനിരിക്കുന്ന സ്‌ട്രോക്കിന്റെ ലക്ഷ്ണമായും ആരോഗ്യ വിദഗ്ധര്‍ ഇക്കിളിനെ കണക്കാക്കാറുണ്ട്. തൂങ്ങിക്കിടക്കുന്ന മുഖമോ, ഒരു കയ്യിലെ ബലഹീനതയോ, മങ്ങിയ സംസാരമോ പോലെതന്നെ തുടര്‍ചയായും നീണ്ടു നില്‍ക്കുന്നതുമായ ഇക്കിളും സ്‌ട്രോക്ക് ലക്ഷണമാണ് എന്നാണു ചില പഠനങ്ങളെ ഉദ്ധരിച്ച് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
വിവിധ ലക്ഷണങ്ങള്‍ സ്‌ട്രോക്കിന് മുന്നോടിയായി ഉണ്ടാവാറുണ്ട്, അവ ഏതൊക്കെയാണെന്ന് നോക്കാം.
*കോടിയ മുഖം
ഒരു വശത്തേക്ക് കോടിയതോ, പുഞ്ചിരിക്കാനോ സംസാരിക്കാനോ കഴിയാതെ വരികയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ അവരുടെ വായയോ കണ്ണോ തളര്‍ന്നിരിക്കാം. ഉമിനീര്‍ അനിയന്ത്രിതമായി വായിലൂടെ പുറത്തേക്ക് വരുന്നതും സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
*ബലഹീനമായ കൈ
കൈയിലെ ബലഹീനതയോ മരവിപ്പോ കാരണം, ഉയര്‍ത്തുവാനോ, മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുവാനോ കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം.
*മുറിഞ്ഞതോ വ്യക്തമല്ലാത്തതോ ആയ സംസാരം
സ്‌ട്രോക്കിന്റെ ലക്ഷണമായി സംസാരം തടസ്സപ്പെടുകയോ, പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ അല്ലെങ്കില്‍ ഉണര്‍ന്നിരിക്കുന്നതായി തോന്നിയിട്ടും വ്യക്തിക്ക് സംസാരിക്കാന്‍ കഴിയാതെയോ വന്നേക്കാം. എന്താണ് സംസാരിക്കുന്നത് എന്നോ, അല്ലെങ്കില്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ പുറത്ത് പറയുവാന്‍ സാധിക്കാതെ വരികയോ ചെയ്യുന്നതും സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
പഠനങ്ങള്‍ അനുസരിച്ച്, മസ്തിഷ്‌കാഘാതം അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഇക്കിള്‍ ഉണ്ടാകാം. ശ്വസനത്തെ നിയന്ത്രിക്കുന്ന മെഡുല്ല ഒബ്ലോംഗറ്റ, ചലന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂപ്പര്‍ടെന്റ്റോറിയല്‍ കോര്‍ട്ടക്‌സ് എന്നിവയ്ക്ക് മസ്തിഷ്‌ക ക്ഷതം സംഭവിക്കുന്ന കാരണത്താല്‍ ആണ് ഇങ്ങനെ സംഭവിക്കുന്നത്.
പക്ഷെ പെട്ടെന്ന് ഇക്കിള്‍ വരുകയോ അസാധാരണമായ മയക്കം അനുഭവപ്പെടുകയോ ചെയ്താല്‍ അത് സ്‌ട്രോക്ക് ലക്ഷണം തന്നെ ആകണം എന്നില്ല എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങള്‍ വളരെ കഠിനമാണെങ്കില്‍ മാത്രമേ സ്‌ട്രോക്ക് ആകുവാനുള്ള സാധ്യത ഉള്ളൂ.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സ്‌ട്രോക്ക് വ്യത്യസ്ത രീതിയില്‍ അനുഭവപ്പെടുന്നതിന് പല കാരണങ്ങളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഹോര്‍മോണുകളുമായി വളരെയധികം ബന്ധമുണ്ടെന്നതാണ് ഒന്നാമത്തെ കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. സ്ത്രീകളിലെ ഈസ്ട്രജന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഇഫക്റ്റുകള്‍ ഉണ്ട്. ഇത് മസ്തിഷ്‌കാഘാതത്തില്‍ നിന്ന് സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഘടകമാണ്.
തലച്ചോറിലേക്ക് രക്തം നല്‍കുന്ന ആന്തരിക കരോട്ടിഡ് ധമനിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാനും ഈസ്ട്രജന്‍ സഹായിക്കുന്നു. പ്രായമാകുമ്പോള്‍ സ്ത്രീകള്‍ ഈസ്ട്രജന്‍ കുറയ്ക്കുന്നതിനാല്‍ പ്രായവും ഒരു ഘടകമാണ്. ഇത് സ്ത്രീകളില്‍ സ്‌ട്രോക്കിനുള്ള അപകടസാധ്യത പുരുഷന്മാരേക്കാള്‍ കൂടുതലാക്കിയേക്കാം എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നത് പിന്നീടുള്ള ജീവിതത്തില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
*സ്‌ട്രോക്ക് വന്നാല്‍ ആദ്യം ചെയ്യേണ്ടത്

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ്. ഇത് രോഗിയെ മരണത്തില്‍ നിന്നോ തീവ്രമായ സ്‌ട്രോക്കിന്റെ അവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു.
ശരീരത്തിന്റെ ഒരു വശം പൂര്‍ണമായി തളര്‍ന്നതായി കാണപ്പെടുക,. പെട്ടെന്നുള്ള അന്ധത അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം, മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സന്തുലിതാവസ്ഥയിലും ഏകോപനത്തിലുമുള്ള പ്രശ്‌നങ്ങള്‍, ഭക്ഷണവും ഉമിനീരും ഉള്‍പെടെ വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്, പെട്ടെന്നുള്ളതും കഠിനവുമായ തലവേദന, ബോധം നഷ്ടപ്പെടുന്ന അവസ്ഥ ഇവയെല്ലാമാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍.
Keywords: Hiccups - Symptoms and causes, Kochi, News, Hiccups, Symptoms, Stroke, Health Tips, Health, Doctors, Treatment, Kerala News.