എറണാകുളത്ത് എംഎ യൂസഫലിയും ഭാര്യയുമുള്‍പ്പെടെ 5 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Apr 11, 2021, 11:08 IST
കൊച്ചി: (www.kasargodvartha.com 11.04.2021) എറണാകുളത്ത് എംഎ യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്ത് ഇടിച്ചിറക്കിയത്. പരിക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് പ്രഥമിക വിവരം.
ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുമ്പോള്‍ മഴ ഉണ്ടായിരുന്നു. ചതുപ്പില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാല്‍ വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Keywords: Kochi, News, Kerala, Top-Headlines, Accident, Injured, Hospital, Helicopter, MA Yousaf Ali, Helicopter crashes at Ernakulam.