Heart Blockage | ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ മുന്‍കൂട്ടി തന്നെ ശരീരം നല്‍കുന്നു; ഈ 5 സൂചനകള്‍ അവഗണിക്കരുത്!
Mar 6, 2024, 00:05 IST
ന്യൂഡെൽഹി: (KasargodVartha) കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദ്രോഗസാധ്യത അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ ഈ അപകടസാധ്യത കൂടുതൽ വർധിപ്പിക്കുന്നു. ഹൃദയത്തിലെയും ധമനികളിലെയും തടസം വർധിച്ചുവരുന്ന ഹൃദയാഘാത പ്രശ്‌നങ്ങളുടെ ഒരു ഘടകമായി കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അമിത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം എന്നിവയും ഹൃദയത്തെ അപകടത്തിലാക്കുന്നു.
ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസമോ അല്ലെങ്കിൽ മറ്റേതങ്കിലും തരത്തിലുള്ള തടസമോ കാരണം ഹൃദയത്തിലേക്കുള്ള രക്തത്തിൻ്റെ വേഗത കുറഞ്ഞേക്കാം. ഇതുമൂലം പേശികൾക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തടസപ്പെട്ടാൽ ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടിവരും, ഇതോടെ അതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഹൃദയസ്തംഭനത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. നമ്മുടെ മനുഷ്യ ശരീരം വളരെ സങ്കീർണമാണെങ്കിലും അവയവങ്ങൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ അത് എല്ലായ്പ്പോഴും അടയാളങ്ങളും ലക്ഷണങ്ങളും നൽകുന്നുണ്ട്. ഹൃദയസ്തംഭനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില സൂചനകൾ ഇതാ.
* നെഞ്ചുവേദന:
ഹൃദയ തടസത്തിൻ്റെ ഒരു സാധാരണ ലക്ഷണമാണ് നെഞ്ചുവേദന. സമ്മർദം, ഞെരുക്കം, അല്ലെങ്കിൽ നെഞ്ചിൽ വേദന എന്നിവ അനുഭവപ്പെടാം. വേദന കൈകളിലേക്കോ തോളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പുറകിലേക്കോ പ്രസരിച്ചേക്കാം. ഇത് സാധാരണയായി ശാരീരിക അധ്വാനം അല്ലെങ്കിൽ വൈകാരിക സമ്മർദം മൂലമാണ് ഉണ്ടാകുന്നത്, പലപ്പോഴും വിശ്രമത്തോടെ കുറയുന്നു.
* ശ്വാസതടസം:
ശ്വാസതടസം ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണമാകാം. കൊറോണറി ധമനികളുടെ സങ്കോചം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് ഓക്‌സിജൻ വിതരണത്തെ ബാധിക്കുന്നു.
* ക്ഷീണവും ബലഹീനതയും:
ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ഊർജത്തിൻ്റെ അളവ് കുറയുന്നതിനും മൊത്തത്തിലുള്ള ക്ഷീണത്തിനും കാരണമാകും. ഈ ക്ഷീണം സ്ഥിരമായിരിക്കാം, വിശ്രമം കൊണ്ട് എളുപ്പം ശമിക്കാനാവില്ല.
* ഹൃദയമിടിപ്പ്:
ക്രമരഹിതമായ അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പ് അപകടത്തെ സൂചിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ, ഹൃദയസ്തംഭനം ഹൃദയത്തിൻ്റെ വൈദ്യുത സിഗ്നലുകളെ തടസപ്പെടുത്തുകയും അസാധാരണമായ ഹൃദയമിടിപ്പിലേക്ക് നയിക്കുകയും ചെയ്യും.
* തലകറക്കം:
ഹൃദയസ്തംഭനം മൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് തലകറക്കമോ ചുറ്റലോ ഉണ്ടാക്കാം. ഈ ലക്ഷണം ശാരീരിക പ്രവർത്തനങ്ങളിലോ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ സംഭവിക്കാം, കൂടാതെ വിയർപ്പ് അല്ലെങ്കിൽ തളർച്ച പോലുള്ള മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.
ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഇവയാണെങ്കിലും, മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇവ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. അസാധാരണ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നത്?
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായി വ്യായാമം ചെയ്യുക, എല്ലാ രാത്രിയിലും മതിയായ ഉറക്കം, സമ്മർദം കുറയ്ക്കുന്നതിനുള്ള നടപടികൾ, മദ്യം, പുകവലി എന്നിവ ഒഴിവാക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും. യുവാക്കൾ പോലും ഹൃദയാഘാതത്തിന് ഇരകളാകുന്നതിനാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
Keywords: News, Top-Headlines, News, Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Heart Blockage, Heart Blockage: 5 Signs and Symptoms That Indicate of Cardiovascular Risks