city-gold-ad-for-blogger
Aster MIMS 10/10/2023

New AIIMS | കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം; 7 പുതിയ എയിംസുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചതായി റിപോർട്; കാസർകോടിന് ലഭിക്കുമോ?

കാസർകോട്: (KasargodVartha) ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിൽ ഏഴ് പുതിയ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസ് (AIIMS) സ്ഥാപിക്കാനുള്ള നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചതായി മിന്റ് റിപോർട് ചെയ്തു. കഴിഞ്ഞ വർഷം പുതിയ എയിംസ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർകാർ 6,835 കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ, 22 പുതിയ എയിംസ് സ്ഥാപിക്കുന്നതിനും നിലവിലുള്ള സർകാർ മെഡികൽ കോളജുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ (GMCI) 75 നവീകരണ പദ്ധതികൾക്കും പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

New AIIMS | കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം; 7 പുതിയ എയിംസുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചതായി റിപോർട്; കാസർകോടിന് ലഭിക്കുമോ?

ആദ്യ ഘട്ടത്തിൽ അംഗീകരിച്ച ആറ് എയിംസ് (ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, പാറ്റ്ന, റായ്പൂർ, ഋഷികേശ്) ഇതിനകം പൂർണതോതിൽ പ്രവർത്തനക്ഷമമാണ്. ഗൊരഖ്പൂർ, റായ്ബറേലി (യുപി), നാഗ്പൂർ (മഹാരാഷ്ട്ര), കല്യാണി (പശ്ചിമ ബംഗാൾ), മംഗളഗിരി (ആന്ധ്രാപ്രദേശ്), ബിബിനഗർ (തെലങ്കാന), ബതിൻഡ (പഞ്ചാബ്), ദിയോഘർ (ജാർഖണ്ഡ്), ബിലാസ്പൂർ (ഹിമാചൽ പ്രദേശ്), രാജ്കോട്ട് (ഗുജറാത്), ഗുവാഹത്തി (അസം), വിജയ്പൂർ (ജമ്മു), മധുര (തമിഴ്നാട്), ദർഭംഗ (ബീഹാർ), അവന്തിപുര (കാശ്മീർ), മനേതി (ഹരിയാന) എന്നിവിടങ്ങളിലായി പതിനാറ് സ്ഥാപനങ്ങൾ എയിംസ് നിലവാരത്തിലേക്ക് ഉയർത്താൻ നേരത്തെ തന്നെ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

നിലവിൽ എയിംസുകളുടെ എണ്ണം 23 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ എവിടെയൊക്കെയാണ് പുതിയ എയിംസുകൾ സ്ഥാപിക്കാൻ നിർദേശം മുന്നോട്ട് വെച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ബജറ്റിൽ നിന്ന് മാത്രമേ ലഭ്യമാവുകയുള്ളൂ. കേരളത്തിന് എയിംസ് അനുവദിക്കുമോ, അങ്ങനെയാണെങ്കിൽ അത് കാസർകോടിന് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മികച്ച ചികിത്സാ സംവിധാനങ്ങളുടെ അഭാവം മൂലം ആരോഗ്യ രംഗത്ത് ഏറെ അവഗണന നേരിടുന്ന കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ അടക്കമുള്ള സംഘടനകൾ രംഗത്തുണ്ട്. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ മന്ത്രാലയത്തിനായി 86,200 കോടി രൂപ നീക്കിവച്ചിരുന്നു. ഇത്തവണ വിവിധ പദ്ധതികൾക്കായി 1.1 ട്രില്യൺ രൂപ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് റിപോർട്. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം നരേന്ദ്ര മോഡി സർകാരിന്റെ അവസാന ബജറ്റായതിനാൽ ഇത്തവണ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, AIIMS, Budget, Health ministry, Health ministry sent proposal to set up seven new AIIMS.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL