കോവിഡ് വ്യാപനം: പൊതുയിടങ്ങളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്
Apr 27, 2021, 16:23 IST
കുമ്പള: (www.kasargodvartha.com 27.04.2021) ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ മാർകെറ്റുകളിലും, ഹോടെലുകളിലും പരിശോധന കർശമാക്കി ആരോഗ്യവകുപ്പ്.
ഹെൽത് സൂപെർവൈസർ ബി അശ്റഫിൻറെ നേതൃത്വത്തിലാണ് കുമ്പള ടൗൺ, മത്സ്യ മാർകെറ്റ്, സൂപെർമാർകെറ്റ്, ബസ് സ്റ്റാൻഡ്, ഹോടെലുകൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തിയത്.
നിലവാരമുള്ള മാസ്കുകൾ ധരിക്കുക, ഹോടെലുകളിൽ ഇരിപ്പിടസൗകര്യം ഒഴിവാക്കി പാർസൽ നൽകുക, സ്ഥാപനങ്ങളിൽ സാനിറ്റൈസർ നൽകുക, തെർമൽ സ്കാനർ പരിശോധന നടത്തുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് നൽകി.
അതേസമയം കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുമ്പള ശ്യാംഭട്ട് കോംപൗൻഡിലേക്ക് രാവിലെ 9 മണിമുതൽ എത്തിച്ചേരണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കുമ്പള, ആരിക്കാടി, മൊഗ്രാൽ, തുടങ്ങിയ സ്ഥലങ്ങളിലെ 50-ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് കോവിഡ് പ്രോടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തിയത്.
ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ സി സി ബാലചന്ദ്രൻ, എസ് ജി റോബിൻസൺ, കെ കെ ആദർശ്, ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Kumbala, Panchayath, Health-Department, Public place, Top-Headlines, Health department tightened inspections in public places.
< !- START disable copy paste --> 






