city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vitamin A | ആരോഗ്യം നിലനിർത്താൻ വേണം വിറ്റാമിൻ എ; പ്രാധാന്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കൊച്ചി: (KasargodVartha) നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ ഘടകമാണ് വിറ്റാമിനുകൾ. ഇവ കുറയുകയോ ലഭ്യമല്ലാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. വിറ്റാമിനുകൾ പല തരമുണ്ടെന്ന് നമുക്കറിയാം. അവ ശരീരത്തിന് നൽകുന്ന ഗുണങ്ങളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വിറ്റാമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ എ. ഹൃദയം മുതൽ ശ്വാസകോശ അവയവങ്ങള്‍ വരെ സുഗമമായി പ്രവർത്തിപ്പിക്കാനും അവയുടെ ആരോഗ്യം നിലനിർത്താനും ഇവ അത്യാവശ്യമാണ്.

Vitamin A | ആരോഗ്യം നിലനിർത്താൻ വേണം വിറ്റാമിൻ എ; പ്രാധാന്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ എ അനിവാര്യമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നേത്ര ആരോഗ്യത്തിനും പ്രധാനി കൂടിയായ വിറ്റാമിന്‍ എയുടെ അഭാവം മൂലം കണ്ണിന്‍റെ കാഴ്ച ശക്തി കുറഞ്ഞുവരാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാനും സാധ്യത വളരെ കൂടുതലാണ്. കൂടാതെ പ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും അണുബാധകള്‍ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും വിറ്റാമിൻ എ യുടെ അഭാവം വഴിവെച്ചേക്കാം.

ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ വൈകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, അതും വിറ്റാമിൻ എ യുടെ കുറവ് മൂലമാവാം. ഇവയുടെ കുറവ് മുതിർന്നവരിൽ മാത്രമല്ല ചെറിയ കുട്ടികളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. വിറ്റാമിൻ എ ശരീരത്തിൽ കുറയുന്നത് കുട്ടികളുടെ അസ്ഥി വളർച്ച മന്ദഗതിയിലാക്കാനും പ്രധാന കാരണമാണ്. മുടിയുടെ ആരോഗ്യത്തിനും ഇവ അത്യാവശ്യമാണ്. വിറ്റാമിൻ എ കുറയുന്നത് മൂലം മുടി കൊഴിച്ചിൽ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.ചർമ്മം വരണ്ടുണങ്ങുന്നതിന്റെ പ്രധാന കാരണമാവാം വിറ്റാമിൻ എ യുടെ കുറവ്.

വിറ്റാമിൻ എ യുടെ അഭാവം ശരീരത്തെ പല രീതിയിലും ബാധിക്കുന്നതിനാൽ അവ ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും പയർ വർഗങ്ങളും ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. ഇലക്കറികളിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ചീര നിർബന്ധമായും ദിവസവും കഴിക്കുക വിറ്റാമിൻ എ യുടെ ഉറവിടമായ ചീരയിൽ മറ്റു ആരോഗ്യ ഗുണങ്ങളും ധാരാളമുണ്ട്. മധുരക്കിഴങ്ങ്, തക്കാളി, ബ്രൊക്കോള, ഇവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. മാമ്പഴം, പപ്പായ, തണ്ണിമത്തന്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങളിലും വിറ്റാമിൻ എ ധാരാളമുണ്ട്.

ആപ്രിക്കോട്ട്, മുട്ട, പാല്‍, സാല്‍മണ്‍ ഫിഷ് ഇവയെല്ലാം കഴിക്കുന്നതിലുടെ നമ്മുടെ ശരീരത്തിലുള്ള വിറ്റാമിൻ എ യുടെ കുറവ് പരിഹരിക്കാം. വിറ്റാമിൻ എയുടെ കുറവ് കണ്ണുകളുടെ കോർണിയയെ വരണ്ടതാക്കുന്നതിലൂടെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ തന്നെ കാരണമായേക്കാം. അങ്ങനെ റെറ്റിനയ്ക്കും കോർണിയയ്ക്കും കേടുപാടുകൾ സംഭവിക്കാം. കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്. അതുപോലെ കോര്‍ണിയയില്‍ പുണ്ണ് കാണപ്പെടുക, കണ്ണില്‍ ചുവപ്പ് കലർന്ന നിറം ശ്രദ്ധയിൽ പെടുക, കണ്ണുകൾക്ക് അകാരണമായ വേദന അനുഭവപ്പെടുക, കണ്ണുകള്‍ ഡ്രൈ ആവുന്നതിനൊപ്പം കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ ശരീരത്തിൽ വിറ്റാമിൻ എ കുറയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്.

വിറ്റാമിൻ എ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ദൈനം ദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. ഒപ്പം ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഉറക്കവും വ്യായാമവും നൽകുക. ആവശ്യമാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതും നല്ലതാണ്.

Keywords;  Vitamin A, Health Tips, Lifestyle, Kochi, Vitamins, Heart, Lungs, Immunity, Bone, Eyes, Skin, Infection, Hair Loss, Vegetables, Potato, Mango, Papaya, Watermelon, Egg, Salmon, Health Benefits of Vitamin A.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia