city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Moringa | മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നത് അപാര ആരോഗ്യഗുണങ്ങള്‍!

ന്യൂഡെൽഹി: (KasargodVartha) മലയാളികൾക്ക് മുരിങ്ങ ഇലയെ അറിയാതിരിക്കില്ല. മുരിങ്ങ ഇലക്കറി കഴിക്കാത്തവരും അപൂർവമായിരിക്കണം. രുചിക്കൊപ്പം ഗുണങ്ങളും പ്രധാനം ചെയ്യുന്ന മുരിങ്ങ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പല ധാതുക്കളും ഈ കുഞ്ഞൻ ഇലയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, ഒമ്പത് അവശ്യ അമിനോ ആസിഡുകളിൽ എട്ട് എണ്ണം, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ ധാരാളം ഉള്ളതിനാൽ ആരോഗ്യ ഗുണങ്ങളുടെ കലവറ എന്ന് തന്നെ പറയാം.
  
Moringa | മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നത് അപാര ആരോഗ്യഗുണങ്ങള്‍!

ശരീരത്തിലെ രോഗ പ്രതിരോധശേഷി സംവിധാനത്തെ നിലനിർത്താൻ കഴിവുള്ള വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ലൊരു ആഹാരം തന്നെയാണ് മുരിങ്ങ. അതിനാവശ്യമായ ഫൈറ്റോ ന്യൂട്രിയന്റുകൾ മുരിങ്ങയുടെ കുഞ്ഞൻ ഇലകളിൽ ധാരാളം ഉണ്ട്. ശരീരത്തിലെ അണുബാധകളെ ചെറുക്കാനും മുരിങ്ങ ഇലയ്ക്ക് കഴിവുണ്ട്. തളർച്ചയും ക്ഷീണവും ബലഹീനതയും മാറ്റി ഉന്മേഷം പകരാനും കേമനാണ്. രക്തത്തിലെ ഗ്ലുക്കോസ് അളവ് നിയന്ത്രിക്കാനും ഉചിതമായ ഭക്ഷണമാണ്.

ക്ലോറോജെനിക് ആസിഡ് എന്ന പിഗ്മെന്റ് മുരിങ്ങയിലയിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രമേഹ സാധ്യത കുറയ്ക്കാനും മുരിങ്ങ ഇല സഹായിക്കും. ചീത്ത കൊളസ്‌ട്രോൾ നശിപ്പിച്ചു ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗുണകരമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ ധാരാളമുണ്ട്. സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പ്രതിരോധിക്കാനും മികച്ചതാണ്. അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

മലബന്ധം, ശരീരവണ്ണം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ് എന്നീ പ്രശ്നങ്ങൾ ഉള്ളവർ മുരിങ്ങ ഇല കറിയായോ തോരനായോ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മുരിങ്ങ ഇല ഉണക്കി പൊടിച്ചു സൂക്ഷിക്കുന്നവരും കുറവല്ല. സൂപ്പുകളിലോ കറികളിലോ ചായക്ക് ചേർത്തോ മുരിങ്ങാപ്പൊടി കഴിക്കാവുന്നതാണ്. ദഹനം എളുപ്പമാക്കാനും മുരിങ്ങ ഇല ഗുണം ചെയ്യും. ശരീരത്തിൽ ഉണ്ടാവാറുള്ള വേദനകൾക്കും വീക്കത്തിനും പരിഹാര മാർഗമാണ് മുരിങ്ങ ഇല. കോശജ്വലന എൻസൈമുകളെ അടിച്ചമർത്തുന്നതിലൂടെയും കോശജ്വലന വിരുദ്ധ സൈറ്റോകൈനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെയും ശരീരത്തിലെ വീക്കം കുറയ്ക്കാൻ കഴിവുള്ള പ്രകൃതിയുടെ വരദാനമാണ് ഈ ഇലകൾ.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Moringa.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia