Cucumber | കക്കിരി ചില്ലറക്കാരനല്ല! അറിയാതെ പോകരുത് ഈ ഗുണങ്ങൾ
Mar 2, 2024, 18:39 IST
ന്യൂഡെൽഹി: (KasargodVartha) നമ്മൾ സാധാരണ കറികൾക്കും വെജിറ്റബിൾ സലാഡിനും വേണ്ടി ഉപയോഗിക്കുന്ന നമ്മുടെ വീടുകളിലും മാർക്കറ്റിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കക്കിരി. പൊതുവെ മലയാളികൾക്ക് കക്കിരി ഇഷ്ടമാണ്. പച്ചയ്ക്ക് തിന്നാനും ഇഷ്ടമാണ് പലര്‍ക്കും. വെള്ളരിക്കയുടെ രൂപസാദൃശ്യമുള്ള കക്കിരിയുടെ രുചിക്കൊപ്പം ഗുണങ്ങൾ അറിയുന്നവർ ചുരുക്കമായിരിക്കും.
ഗുണങ്ങൾ അനവധി
പ്രകൃതിദത്തമായ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ കക്കിരി രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ചെറിയ കുട്ടികളിൽ പേശീവേദന പല വിധത്തിലാണ് അവരെ പ്രയാസപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് പലപ്പോഴും കക്കിരി സഹായിക്കുന്നുണ്ട്. ഇവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ, സിലിക്ക, വിറ്റാമിൻ എ, സി, ക്ലോറോഫിൽ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്.
കക്കിരിയിൽ ശരീരത്തിന് ആവശ്യമായ ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് എന്നിവയെല്ലാം നമുക്ക് ഏറെ ഗുണകരമായ ഘടകങ്ങളാണ്. കക്കിരി കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ആരോഗ്യത്തിനും നല്ലതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന മലബന്ധം സർവ സാധാരണയായി മാറിയിട്ടുണ്ട്. ഇത് തടയാൻ കക്കിരി കഴിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.
കാർസിനോമ, ലൈംഗിക ഗ്രന്ഥി കാൻസർ, സ്ത്രീകളുടെ ആന്തരിക പ്രത്യുത്പാദന അവയവ കാൻസർ, അഡിനോകാർസിനോമ എന്നിങ്ങനെയുള്ള നിരവധി ഇനം അർബുദങ്ങൾക്കും കക്കിരി നല്ലതാണ്. ഇത്തരം കാൻസറുകളെ ചെറുത്ത് നിൽക്കാനുള്ള കഴിവ് ഇതിലൂടെ ശരീരത്തിന് ലഭിക്കും. മാത്രമല്ല വയറ് വളരുന്നത് ഇന്ന് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കണ്ട് വരുന്ന കാര്യമാണ്. എന്നാൽ വയറ് കുറയ്ക്കാനും കക്കിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ചുട്ട് പൊള്ളുന്ന വേനലിലും കക്കിരി കഴിക്കുന്നത് നല്ലതാണ്. ചർമ്മ സംരക്ഷണത്തിനും ഗുണം ചെയ്യും.
ദഹനം എളുപ്പമാക്കാനും നല്ലതാണ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി കക്കിരി ഉപയോഗിക്കാം. ശരീരത്തിന് ആവശ്യമായ അനവധി വിറ്റാമിനുകൾ കക്കിരിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 95 ശതമാനവും ജലാംശം അടങ്ങിയ ഇനമാണിത്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരീരത്തിലേക്കെത്തുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യാനും സഹായകരമാണ്. ആവശ്യത്തിന് നാരുകളും കക്കിരിയിലുണ്ട്. വിട്ട് മാറാത്ത മലബന്ധത്തിനും മികച്ചതാണ്. ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും ആയത് കൊണ്ട് ആരോഗ്യ പരമായ രീതിയിൽ തടി കുറയ്ക്കുവാൻ കക്കിരി ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ്. നിരവധി ആരോഗ്യ ഘടകങ്ങൾ അടങ്ങിയിട്ടുള്ള കക്കിരിയെ ഇനി നിസാരമായി കാണരുത്.
Keywords: Cucumber, Health, Lifestyle, Health, New Delhi, Medicine, Curry, Vegetable, Salad, Children, Digest, Vitamin, Health Benefits of Eating Cucumber.