city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Potatoes Benefits | മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് വണ്ണം കൂട്ടാനും തൂക്കം വര്‍ധിപ്പിക്കാനും സഹായിക്കുന്നു; ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു; ഉരുളക്കിഴങ്ങ് നിസാരനല്ല! ഒരുപാട് ഗുണങ്ങളുടെ കലവറ തന്നെ

കൊച്ചി:(KasargodVartha) നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണ സാധനമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കറിവെച്ചാലും വറുത്താലും വല്ലാത്ത രുചി ആയിരിക്കും. എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടവുമാണ് ഉരുളക്കിഴങ്ങിനെ. എന്നാല്‍ സോലാനം ടബറോസം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുന്നവര്‍ വിരളമായിരിക്കും. നമ്മുടെ ആരോഗ്യത്തെ ഉരുളക്കിഴങ്ങ് എങ്ങനെയൊക്കെ സംരക്ഷിക്കുന്നുവെന്ന് നോക്കാം.

Potatoes Benefits | മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് വണ്ണം കൂട്ടാനും തൂക്കം വര്‍ധിപ്പിക്കാനും സഹായിക്കുന്നു; ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു; ഉരുളക്കിഴങ്ങ് നിസാരനല്ല! ഒരുപാട് ഗുണങ്ങളുടെ കലവറ തന്നെ


മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് വണ്ണം കൂട്ടാനും
തൂക്കം വര്‍ധിപ്പിക്കാനും സഹായിക്കുന്നു

കാര്‍ബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണ സാധനമാണ് ഉരുളക്കിഴങ്ങ്. അതുകൊണ്ടുതന്നെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് ശരീരം തടിപ്പിക്കാനും തൂക്കം വര്‍ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

ദഹനത്തെ സഹായിക്കുന്നു


ഉരുളക്കിഴങ്ങിലെ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ എളുപ്പത്തില്‍ ദഹിക്കുന്നതിനൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രോഗികള്‍ക്കും കുട്ടികള്‍ക്കും ഉരുളക്കിഴങ്ങ് നല്‍കുന്നത് വഴി ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും.

വിറ്റമിന്‍ സി, ബി കോപ്ലെക്‌സ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറ

വിറ്റമിന്‍ സി, ബി കോപ്ലെക്‌സ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയാണ് ഉരുളക്കിഴങ്ങ്. ഇത് തൊലിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി തേനിനൊപ്പം ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കാനും മുഖക്കുരുവും പാടുകളും അകറ്റാനും ഉപകരിക്കും.

വാതരോഗങ്ങളെ തടയുന്നു

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയവ വാതരോഗങ്ങളെ തടയാനും ആശ്വാസം നല്‍കാനും സഹായകമാണ്. ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം വാതരോഗങ്ങള്‍ ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ശീലവും ഉണ്ട്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായതിനാല്‍ ചിലരില്‍ വാതരോഗങ്ങള്‍ മൂര്‍ഛിക്കാനും ഉരുളക്കിഴങ്ങ് കാരണമാവുന്നുണ്ട്.

ആമാശയത്തിലെയും കുടലുകളിലെയും നീര്‍ക്കെട്ട് തടയാന്‍ സഹായിക്കുന്നു

വിറ്റമിന്‍ സി, പൊട്ടാസ്യം, വിറ്റമിന്‍ ബി6 എന്നിവയുടെ സാന്നിധ്യവും എളുപ്പം ദാഹിക്കുന്ന സ്വഭാവവും കാരണം ആമാശയത്തിലെയും കുടലുകളിലെയും നീര്‍ക്കെട്ട് തടയാന്‍ ഉരുളക്കിഴങ്ങിന് സാധിക്കും.

വായ്പ്പുണ്ണ് അകറ്റുന്നു

വായ്പ്പുണ്ണ് ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രോഗം ഭേദമാക്കാന്‍ സഹായിക്കും. അതുപോലെ ശരീരത്തില്‍ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും

തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഗ്ലൂകോസ്, ഓക്‌സിജന്‍, വിറ്റമിന്‍ ബി കോപ്ലക്‌സ്, ചില ഹോര്‍മോണുകള്‍, അമിനോ ആസിഡുകള്‍, ഒമേഗ-3 എന്നിവ ആവശ്യമാണ്. ഉരുളക്കിഴങ്ങില്‍ ഇതെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ഹൃദയത്തിനും ആന്തരാവയവങ്ങള്‍ക്കും ഗുണം ചെയ്യും

വിറ്റമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയ്ക്ക് പുറമേ കാരറ്റെനോയിഡ്‌സ് എന്ന ഘടകം കൂടി ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് ഹൃദയത്തിനും ആന്തരാവയവങ്ങള്‍ക്കും ഗുണം ചെയ്യും. പക്ഷെ പ്രമേഹ രോഗികള്‍ക്കും മറ്റും ഉരുളക്കിഴങ്ങ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരക്കാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

വയറിളക്കം പരിഹരിക്കുന്നു

ധാരാളം ഊര്‍ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാല്‍ വയറിളക്കം ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഇതുവഴി എളുപ്പത്തില്‍ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാല്‍ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോള്‍ വയറിളക്കം കൂടുതല്‍ വഷളാക്കിയേക്കാം.

മുറിവുകള്‍, പൊള്ളലുകള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കും

ഉരുളക്കിഴങ്ങിന്റെ ജ്യൂസ് മുറിവുകള്‍, പൊള്ളലുകള്‍, ഉളുക്ക്, ത്വക് രോഗങ്ങള്‍, അള്‍സര്‍, പ്രൊസ്റ്റേറ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കും.

ഒരുപാട് ഗുണങ്ങള്‍ ഉരുളക്കിഴങ്ങിനുണ്ടെങ്കിലും ചില ദോഷങ്ങളും ഉണ്ട്. വലിയ രീതിയില്‍ വിഷവസ്തുക്കള്‍ അടങ്ങിയ പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് ശരീരത്തിന് പല രീതിയിലും ദോഷം ചെയ്യും. അതുപോലെ ഉരുളക്കിഴങ്ങിലും ഇലകളിലും സൊലാനൈന്‍, ചക്കോനൈന്‍, ആഴ്‌സെനിക് തുടങ്ങിയ ആല്‍കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും.

Keywords: Health and Nutrition Benefits of Potatoes, Kochi, News, Health Benefits, Nutrition Benefits, Potatoes, Health Tips, Doctors, Warning, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia