Coconut Benefits | നമ്മൾ അറിഞ്ഞതിലുമപ്പുറം തേങ്ങയുടെ ഗുണങ്ങൾ! ആരോഗ്യ - പോഷക നേട്ടങ്ങൾ ഏറെ
Mar 2, 2024, 15:57 IST
തിരുവനന്തപുരം: (KasargodVartha) കേരം തിങ്ങും കേരളത്തിന്റെ നാനാ ഭാഗങ്ങളിലും കാണുന്ന വൃക്ഷമാണ് തെങ്ങ്. തെങ്ങുകളുടെ കായ് ഫലമാണ് തേങ്ങ. മലയാളികൾക്ക് അടുക്കളയിൽ തേങ്ങ ഇല്ലാതെ ഭക്ഷണം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയാണ്. കറികൾക്കും പലഹാരങ്ങൾക്കും മറ്റും തേങ്ങയെ ആശ്രയിച്ചു കഴിയുന്നവരാണ് നമ്മളിൽ പലരും. എന്നിരുന്നാലും തേങ്ങയുടെ പ്രാധാന്യമോ ഗുണമേന്മയോ ഇന്നും വേണ്ടത്ര മനസിലാക്കിയവർ ചുരുക്കമായിരിക്കും.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഇന്ന് കൂടുതൽ പേരിലും ഹൃദയ രോഗം കണ്ടുവരുന്നുണ്ട്. എന്നാൽ ഹൃദയ രോഗത്തിനും തേങ്ങയുടെ ഉപയോഗം ഗുണമേന്മയുള്ളതാണ് എന്നറിയാമോ? ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ നാളികേരം സഹായിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തേങ്ങ കൊണ്ടുണ്ടാക്കുന്ന വെളിച്ചെണ്ണ ശരീരത്തിലെ കൊളസ്ട്രോൾ ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണ്. വയറിലെ അമിത കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു.
പോഷകങ്ങൾ നിറഞ്ഞതാണ് തേങ്ങ. മനുഷ്യ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊളസ്ട്രോൾ എന്നിവ മെച്ചപ്പെടുത്തുവാന്‍ സഹായകരമാകുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഫലപ്രദമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കാനും തേങ്ങ നല്ലതാണ്. മാത്രമല്ല നാരുകളാൽ സമ്പുഷ്ടമായതിനാൽ നമ്മുടെ ദഹന പ്രക്രിയയെയും നല്ല രീതിയിൽ സജീവമാക്കുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഫൈബർ, മലബന്ധം പോലുള്ള ഉദര പ്രശ്നങ്ങൾക്കും നല്ലതാണ്. കൂടാതെ ആന്റി ഓക്സിഡന്റിന്റും ഇതിൽ ധാരാളമുണ്ട്. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തേങ്ങ ഗുണം ചെയ്യും.
ബാക്ടീരിയ, വൈറൽ അണുബാധകൾ ഉൾപ്പെടെ വിവിധ അണുബാധകളെ ചെറുക്കാനും തേങ്ങ മികച്ചതാണ്. ഇതിലുള്ള ലോറിക് ആസിഡിന് ആന്റി മൈക്രോബയൽ ആന്റി വൈറൽ ഗുണങ്ങളുണ്ട്. അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കുറക്കാനും തേങ്ങ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിലുള്ള മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾക്ക് (എംസിടി) അൽഷിമേഴ്സും മറ്റ് വൈജ്ഞാനിക പ്രശ്നങ്ങളും തടയാൻ സഹായിക്കുന്ന കെറ്റോജെനിക് ഗുണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചർമ - മുടി സംരക്ഷണത്തിനും തേങ്ങ നല്ലതാണ്. കാരണം വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്, കൂടാതെ കൂടുതൽ ഈർപ്പവും പോഷക ഗുണങ്ങളും നിറഞ്ഞതാണ്. ഇത്രയും പോഷക ഗുണങ്ങളുള്ള തേങ്ങ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ രോഗികളോ ആളാണെങ്കിൽ തീർച്ചയായും നല്ലൊരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തിന് മുൻഗണന നൽകുക.
Keywords: Coconut, Health, Lifestyle, Thiruvananthapuram, Kerala, Coconut Tree, Malayali, Kitchen, Curry, Heart, Experts, Cholesterol, Fat, Protein, Fiber, Carbohydrate, Digest, Diseases, Anti Oxides, Bacteria, Infections, Health and Nutrition Benefits of Coconut.
< !- START disable copy paste -->