city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food | നിങ്ങള്‍ കുളിച്ച ഉടന്‍ ഭക്ഷണം കഴിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയാം

കൊച്ചി: (KasargodVartha) ആയൂര്‍വേദ വിധിപ്രകാരം കുളിച്ച ഉടന്‍ ഭക്ഷണം കഴിക്കരുതെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. മുതിര്‍ന്നവര്‍ പറയുന്നത് ഇളം തലമുറക്കാര്‍ ഏറ്റുപിടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. 

എന്നിരുന്നാലും തിരക്കിട്ട ജീവിതയാത്രയില്‍ പലരും ഇത്തരം കാര്യങ്ങളിലൊന്നും വലിയ പ്രാധാന്യം നല്‍കാറില്ല. ഓഫീസില്‍ പോകുന്നവരും മറ്റ് ജോലിക്ക് പോകുന്നവരുമൊക്കെ രാവിലെ കുളിച്ച ഉടന്‍ തന്നെ ഭക്ഷണം കഴിക്കുന്നത് പതിവാണ്. എന്നിരുന്നാലും കുളിച്ച ഉടന്‍ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?
 
Food | നിങ്ങള്‍ കുളിച്ച ഉടന്‍ ഭക്ഷണം കഴിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയാം


*കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍


കുളിക്കുമ്പോള്‍ ശരീരത്തില്‍ ഒരു hypothermic action സംഭവിക്കുമെന്നാണ് പറയുന്നത്. അതായത് ശരീരത്തിലെ ആന്തരിക താപനില ഒന്നോ രണ്ടോ ഡിഗ്രി കൂടും. അതിലൂടെ നമ്മുടെ പ്രതിരോധ വ്യവസ്ഥയും വിയര്‍പ്പ് ഗ്രന്ഥികളും ഉത്തേജിപ്പിക്കപ്പെടും. കുളിച്ചയുടന്‍ ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, നെഞ്ചിരിച്ചില്‍, അസ്വസ്ഥത എന്നിവയ്ക്കെല്ലാം കാരണമാകും എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*കുളിച്ച് കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍


ആയുര്‍വേദ വിധിപ്രകാരം ദൈനംദിന പ്രവൃത്തികള്‍ക്കെല്ലാം കൃത്യമായ ഒരു സമയക്രമങ്ങളൊക്കെയുണ്ട്. അത് പാലിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂ. ശരീരത്തിലെ ജൈവഘടികാരത്തിന്റെ സഞ്ചാരം അതിനനുസരിച്ചാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന്റെ ഉഷ്ണം കൂടുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നുവെന്നാണ് ആയുര്‍വേദം വിശ്വസിക്കുന്നത്.

കുളിച്ച് കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോള്‍ ശരീര താപനില കുറയ്ക്കുകയും ദഹനത്തെ പതുക്കെയാക്കുകയും ചെയ്യുന്നു. അതുമൂലം അസ്വസ്ഥതയും അസിഡിറ്റിയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഏറെക്കാലമായി ഈ ശീലമുള്ളവരില്‍ ദഹനപ്രശ്നങ്ങളും മന്ദഗതിയിലുള്ള ഉപാപചയവും മൂലം ശരീരം വണ്ണം കൂടാനും സാധ്യതയുണ്ട്.

ഇത് പൊണ്ണത്തടിയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. മാത്രമല്ല, പ്രോട്ടീന്‍, ഫൈബര്‍, കൊഴുപ്പ്, റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അധികമായി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ ഭക്ഷണം ദഹിക്കുമ്പോള്‍ വയര്‍ വീര്‍ത്തത് പോലെ തോന്നാനുള്ള സാധ്യതയും ഉണ്ട്. ഇത് നെഞ്ചില്‍ സമ്മര്‍ദവും വേദനയും ഉണ്ടാക്കാം.

*എപ്പോള്‍ കുളിക്കണം

ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ഭക്ഷണം കഴിച്ച് 20 മിനുട് മുതല്‍ ഒരു മണിക്കൂര്‍ വരെ കാത്തിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പലര്‍ക്കും ഇത്രയും നേരം കാത്തിരിക്കാനുള്ള സമയം ഉണ്ടായെന്നുവരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി തണുത്ത വെള്ളത്തില്‍ കുളിക്കാതെ ചൂട് വെള്ളത്തില്‍ കുളിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തെ ഉത്തേജിപ്പിക്കുന്ന hypothermic action-നെ കൂടുതല്‍ മെച്ചപ്പെടുത്തും. ചൂടുവെള്ളത്തിലുള്ള കുളി നാഡീവ്യവസ്ഥയെ റിലാക്സ് ചെയ്യുകയും പ്രതിരോധ വ്യവസ്ഥയെയും ദഹന വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാനും ദഹനം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ഭക്ഷണത്തോട് അനുബന്ധിച്ച് ചെയ്യരുതാത്ത മറ്റ് കാര്യങ്ങള്‍

*പല്ലുതേക്കല്‍

ഭക്ഷണം കഴിച്ചയുടന്‍ പല്ലുതേക്കുമ്പോള്‍ ഭക്ഷണത്തിലെ ആസിസ് പല്ലുകളിലകെ പരക്കും. പല്ലുകള്‍ക്ക് ഫ്ളൂറൈഡിന്റെ സംരക്ഷണം നല്‍കുന്നതിന് പകരം ഇനാമല്‍ കേടുവരാനാണ് അത് കാരണമാകുക. അതുകൊണ്ട് ഭക്ഷണം കഴിച്ചതിന് ശേഷം പല്ലുതേക്കാന്‍ അരമണിക്കൂര്‍ കാത്തിരിക്കുക. രാവിലെ എഴുന്നേറ്റയുടനും രാത്രി കിടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പും പല്ലുതേക്കുകയാണ് നല്ലത്.

*വ്യായാമം


ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 45 മിനുട്ടെങ്കിലും കഴിഞ്ഞതിന് ശേഷമേ വ്യായാമം ചെയ്യാവൂ.

Keywords: Having Meal Right After Bathing is Not Good for Body, Why?, Kochi, News, Food, Warning, Exercise, Protection, Bathing, Health Tips, Health, Kerala News.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia