city-gold-ad-for-blogger

ഇല്ലായ്മയേയും വൈകല്യങ്ങളെയും തോൽപിച്ച് ഹരിത നേടിയത് സ്വപ്‌ന നേട്ടം; താങ്ങായി പിസി ആസിഫ്

കാസർകോട്: (www.kasargodvartha.com 24.04.2021) ശാരീരിക വൈകല്യം കാരണം 10 വർഷത്തിൽ ഒമ്പതോളം ശസ്‌ത്രക്രിയക്ക് വിധേയ ആകേണ്ടി വന്ന പെൺകുട്ടി. ശാരീരിക ബുദ്ധിമുട്ടുകളുടെയും വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളുടെയും ഇടയിലും വലിയ സ്വപ്നങ്ങൾ കണ്ടവൾ. ഒടുവിൽ നാല് വർഷത്തെ ഫിസിയോതെറാപി കോഴ്‌സ് പൂർത്തിയാക്കി സ്വപ്‌ന നേട്ടത്തിലാണ് ചെറുവത്തൂർ സ്വദേശിനി ഹരിത. താങ്ങായി നിന്ന കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം മുൻ മാനജർ മൊഗ്രാൽ സ്വദേശി പിസി ആസിഫിനും ചാരിതാർഥ്യം.

                                                                               
ഇല്ലായ്മയേയും വൈകല്യങ്ങളെയും തോൽപിച്ച് ഹരിത നേടിയത് സ്വപ്‌ന നേട്ടം; താങ്ങായി പിസി ആസിഫ്


ചെറുവത്തൂരിലെ രാജന്റെയും പ്രിയയുടെയും മകളാണ് ഹരിത. ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെയാണ് ഹരിത വളർന്നത്. ശാരീരിക വൈകല്യങ്ങൾ അലട്ടിയിരുന്നു. നിരവധി ശസ്ത്രക്രിയകളും നടന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം ആശുപത്രി കിടക്കയിലായപ്പോഴും സ്വപ്നത്തിലേക്കുള്ള യാത്ര ഹരിത തുടർന്ന് കൊണ്ടേയിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും എസ്എസ്എൽസിയും പ്ലസ്‌ടുവും മികച്ച മാർകോടെ വിജയിച്ചു.

ഹരിതയുടെ മിടുക്കും കുടുംബത്തിന്റെ പ്രയാസങ്ങളും അറിഞ്ഞ ചെറുവത്തൂർ സ്വദേശി കൂടിയായ മൊഗ്രാൽ സ്‌കൂളിൽ അധ്യാപകനായിരുന്ന വിഷ്‌ണു മാസ്റ്ററും മൊഗ്രാലിലെ മാഹിൻ മാസ്റ്ററുമാണ് പിസി ആസിഫുമായി ബന്ധപ്പെടുന്നത്. എല്ലാം മനസിലാക്കിയ ആസിഫ് മംഗളുറുവിലെ യേനപ്പോയ കോളജിൽ ഫിസിയോതെറാപി സീറ്റും ഹോസ്റ്റൽ സൗകര്യവും തികച്ചും സൗജന്യമായി ഏർപാട് ചെയ്തു. നാല് വർഷത്തെ പഠനത്തിന് ശേഷം ഹരിത ഉന്നത വിജയത്തോടെ ഫിസിയോതെറാപി കോഴ്സ് പാസായി ഇപ്പോൾ അതിൽ ബിരുദാനന്തര ബിരുദം ചെയ്‌ത്‌ കൊണ്ടിരിക്കുന്നു.

കാസർകോട്ടെ തന്നെ പ്രശസ്തമായ ഫുട്ബോൾ മുഖമാണ് പിസി ആസിഫ്. 2018 ൽ കൊല്‍ക്കത്തയില്‍ നടന്ന 72ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ കേരളം കിരീടമണിഞ്ഞപ്പോൾ ടീമിന്റെ മാനേജർ ആയിരുന്നു അദ്ദേഹം. കുറെ കാലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബിലൂടെ വളർന്ന് വന്ന പിസി ആസിഫ് മംഗലാപുരം അലോഷ്യസ്​ കോളജിലൂടെയാണ് കളിച്ച്​ തുടങ്ങിയത്. പിന്നീട് മംഗളൂർ യൂണിവേഴ്​സിറ്റിയുടെ മികവുറ്റ താരമായി മാറി. തുടർചയായി ഏഴു വർഷം മംഗളുറു സ്പോർടിങിനെ ദക്ഷിണ കന്നഡ ലീഗിൽ ചാമ്പ്യൻമാരാക്കി. വർഷങ്ങളോളം കാസർകോട് ജില്ല ടീമിലെ ടോപ്​ സ്​കോററായിരുന്നു. പഴയകാല സന്തോഷ് ട്രോഫി താരമായിരുന്ന പ്രൊഫ. പിസിഎം കുഞ്ഞിയുടെ സഹോദര പുത്രനാണ്​ പിസി ആസിഫ്.

ഫുടബോളിനൊപ്പം തന്നെ നന്മ നിറഞ്ഞ പ്രവർത്തികളിലൂടെ ഒരുപാട് പേർക്ക് പിസി ആസിഫ് സഹായമായിട്ടുണ്ട്. പ്രതിഭകളെ കണ്ടെത്തി അവർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്ന അദ്ദേഹത്തിൻറെ പ്രവർത്തങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. പഠിച്ച സ്ഥലത്ത് തന്നെ ഹരിതയ്ക്ക് ജോലി ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ ചെയ്‌തു കൊടുക്കുമെന്ന് പിസി ആസിഫ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords:  Kasaragod, Kerala, News, Girl, Treatment, Physiotherapist, Course, Football, Footballer, Top-Headlines, Haritha's dream achievement is to overcome her shortcomings and disabilities; PC Asif for support.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia