city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ എം അബ്ബാസിന് സമ്മാനിച്ചു

കാസർകോട്: (KasargodVartha) ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ എം അബ്ബാസ്, കാസർകോട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കുമ്പള പഞ്ചായത് പ്രസിഡൻറ് ത്വാഹിറ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി. ഹരിതം ബുക്സിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയതെന്ന് എം ഡി പ്രതാപൻ തായാട്ട് പറഞ്ഞു.
  
Award | ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ എം അബ്ബാസിന് സമ്മാനിച്ചു

ശാർജ രാജ്യാന്തര പുസ്തകമേളയിൽ വെച്ചാണ് കൊച്ചുബാവ പുരസ്കാരം പ്രഖ്യാപിച്ചത്. കെ എം അബ്ബാസിന്റെ സമ്പൂർണ കഥകൾ എന്ന കൃതിക്കാണ് പുരസ്കാരം. ചടങ്ങിൽ പുഷ്പാകരൻ ബെണ്ടിച്ചാൽ, അശ്റഫ് കർളെ, ഹമീദ് അരമന, കുഞ്ഞാമു മീപ്‌രി, ബി എ റഹ്‌മാൻ എന്നിവർ പങ്കെടുത്തു.

അനാരോഗ്യം കാരണമാണ് ശാർജയിൽ ചടങ്ങിന് എത്തിച്ചേരാൻ കഴിയാത്തതെന്നും സ്വദേശത്തു വന്നു പുരസ്കാരം കൈമാറാൻ ഹരിതം കാണിച്ച സൻമനസിന് നന്ദി പറയുന്നുവെന്നും കെ എം അബ്ബാസ് പറഞ്ഞു.
 
Award | ഹരിതം കൊച്ചുബാവ പുരസ്കാരം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ എം അബ്ബാസിന് സമ്മാനിച്ചു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Haritam Kochubava award presented to KM Abbas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia