Healthy habits | ദീര്‍ഘകാലം ജീവിക്കാന്‍ എല്ലാ പിതാക്കന്മാരും സ്വീകരിക്കേണ്ട ആരോഗ്യകരമായ ശീലങ്ങളെ കുറിച്ചറിയാം
Jun 17, 2022, 17:35 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോക പിതൃദിനമായ ജൂണ്‍ 19ന് എല്ലാ പിതാക്കന്മാരും തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് മക്കള്‍ക്ക് ഉറപ്പ് നല്‍കുകയും അത് പാലിക്കുകയും വേണം. ഹെല്‍ത് ബിഫോര്‍ വെല്‍തിന്റെ സ്ഥാപകനും പോഷകാഹാര വിദഗ്ധ സപ്ന ജയ്‌സിംഗ് പടേല്‍, ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ ഓരോ പിതാവും നിര്‍ബന്ധമായും പരിശീലിക്കേണ്ട അഞ്ച് ആരോഗ്യ ശീലങ്ങളെ കുറിച്ച് പറയുന്നു.
1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം ആരോഗ്യകരമായ ഭക്ഷണക്രമമാണ്. അച്ഛന്മാര്‍ക്ക് എപ്പോഴും രുചികരമായ ഭക്ഷണം പാകം ചെയ്യാന്‍ സമയമില്ലെങ്കിലും, ധാരാളം പഴങ്ങളും പച്ചക്കറികളും കുറച്ച് പ്രോടീനും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയും. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള പാനീയങ്ങള്‍, അമിതമായ അളവില്‍ എണ്ണ ഉപയോഗിച്ചതും കൊഴുപ്പുകള്‍ ഉള്ളതുമായ ആഹാരം പരിമിതപ്പെടുത്തണം.
2. പതിവായി വ്യായാമം ചെയ്യുക
നല്ല ആരോഗ്യത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യണം. നടക്കാന്‍ പോകുക, കുട്ടികളുമായി കളിക്കുക, അല്ലെങ്കില്‍ ബൈക് സവാരി നടത്തുക എന്നിങ്ങനെയുള്ള ലളിതമായ കാര്യമാണിത്.
3. ആവശ്യത്തിന് ഉറങ്ങുക
തിരക്ക് കൂടുമ്പോള്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഉറക്കം. ഉറക്കം കുറയ്ക്കുന്നത് അച്ഛന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഉറക്കക്കുറവ് ക്ഷീണം, ക്ഷോഭം, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകും. അവര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണം. എല്ലാ രാത്രിയിലും 7-8 മണിക്കൂര്‍ ഉറങ്ങണം.
4. സമ്മര്‍ദം നിയന്ത്രിക്കുക
സമ്മര്‍ദം ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണ്, പക്ഷേ അത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ അച്ഛന്റെ ആരോഗ്യത്തെ ബാധിക്കും. സമ്മര്‍ദം ഉത്കണ്ഠ, വിഷാദം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വ്യായാമം, റിലാക്സേഷന്‍ ടെക്നികുകള്‍, അല്ലെങ്കില്‍ ഒരു സുഹൃത്തുമായോ കുടുംബാംഗവുമായോ സംസാരിക്കല്‍ തുടങ്ങിയ ആരോഗ്യകരമായ വഴികള്‍ അച്ഛന്‍മാര്‍ കണ്ടെത്തണം.
5. പതിവായി ഡോക്ടറെ സമീപിക്കുക
അച്ഛന്‍മാര്‍ പതിവായി ഡോക്ടറെ കാണണം. നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ഇത് പ്രധാനമാണ്. എല്ലാ വര്‍ഷവും ഒരു ശാരീരിക പരിശോധന നടത്തണം. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ തവണ നടത്തണം. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗാവസ്ഥകള്‍ക്കായി അവര്‍ ശുപാര്‍ശ ചെയ്യുന്ന ടെസ്റ്റുകളും ചെയ്യണം.
ഈ ലളിതമായ നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ, അച്ഛന്മാര്‍ക്ക് അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയും.
Keywords: New Delhi, India, News, Top-Headlines, Fathers Day, Father, Health, Food, Excise, Doctor, Happy Father's Day: Healthy habits all dads should adopt to live long.