Viral | കൊച്ചുമകന്റെ മോഷണം പോയ ഹെൽമെറ്റ് തിരിച്ച് കിട്ടാൻ മുത്തശ്ശി നടത്തിയ അഭ്യർഥന സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
Dec 16, 2023, 10:56 IST
നീലേശ്വരം: (KasargodVartha) കൊച്ചു മകന്റെ മോഷണം പോയ ഹെൽമെറ്റ് തിരിച്ചു കിട്ടാൻ മുത്തശ്ശി നടത്തിയ അഭ്യർഥന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അയ്യപ്പ ഭക്തനായ കൊച്ചുമകന്റെ മോഷണം പോയ ഹെൽമെറ്റ് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടിലെ വാട്സ്ആപ് ഗ്രൂപിൽ ഇവർ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്. മടിക്കൈ ബങ്കളം വീട്ടമ്മ നാട്ടിലെ പ്രാദേശിക സമിതി ഗ്രൂപിലിട്ട അഭ്യർഥനയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്.
ഇവരുടെ കൊച്ചുമകനും കാഞ്ഞങ്ങാട്ട് മൊബൈൽ ഫോൺ ടെക്നീഷ്യനുമായ യുവാവിൻ്റെ മോഷണം പോയ ഹെൽമെറ്റ് തിരിച്ചു കിട്ടാനാണ് മുത്തശ്ശി ഉള്ളുരുകി കൊണ്ട് വാട്സ്ആപ് ഗ്രൂപിൽ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്. നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോൾ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട യുവാവിൻ്റെ മോടോർ ബൈകിൽ നിന്നും 2000 രൂപ വില വരുന്ന പുത്തൻ ഹെൽമെറ്റ് മോഷണം പോയിരുന്നു.
ഹെൽമെറ്റ് അറിയാതെ എടുത്തതാണെങ്കിൽ നാട്ടിലെ കോഴിക്കടയിൽ ഏൽപിക്കണമെന്നും അതല്ല അറിഞ്ഞ് കൊണ്ടാണ് ഹെൽമെറ്റ് എടുത്തതെങ്കിൽ അത് ദൈവങ്ങൾക്ക് സമർപിക്കുമെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സന്ദേശത്തിന് രസകരമായ മറുപടിയും നിരവധി കമൻ്റുകളും ലഭിച്ചുകഴിഞ്ഞു. ഇതിനിടെ ഹെൽമെറ്റ് തിരിച്ചുകിട്ടിയെന്ന പ്രചാരണവും ഉണ്ടായി.

കൊച്ചുമകന്റെ മോഷണം പോയ ഹെൽമെറ്റ് തിരിച്ച് കിട്ടാൻ മുത്തശ്ശി നടത്തിയ അഭ്യർഥന വൈറൽ pic.twitter.com/KAsxTKpFlx
— Kasargod Vartha (@KasargodVartha) December 16, 2023