Iftar Meet | ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം; തളങ്കരയിൽ നടന്ന നോമ്പ് തുറ ശ്രദ്ധേയമായി
Apr 2, 2024, 16:35 IST
തളങ്കര: (KasargodVartha) ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തളങ്കരയിലെ സമൂഹ നോമ്പ് തുറ. 'തളങ്കരിയൻസ്' വാട്സ് ആപ് കൂട്ടായ്‌മയാണ് തളങ്കര മാലിക് ദീനാർ മൈതാനത്ത് വേറിട്ട ഇഫ്ത്വാർ സംഗമം ഒരുക്കിയത്. തളങ്കരയിലെയും പരിസര പ്രദേശങ്ങളിലെയും അനവധി പേരാണ് സംഗമത്തിലേക്ക് ഒഴുകിയെത്തിയത്.
5000 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചതെങ്കിലും കണക്ക് കൂട്ടിയതിനെക്കാളും കൂടുതൽ ആളുകളാണ് എത്തിച്ചേർന്നത്. പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ കൂടിച്ചേരലിന്റെ വേദി കൂടിയായി ഇഫ്ത്വാർ സംഗമം മാറി.
സാഹോദര്യവും ഐക്യവും അടയാളപ്പെടുത്തിയ നോമ്പ് തുറ പരിപാടി സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചയായി. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടത്. സമീപ കാലത്ത് കാസർകോട് കണ്ട ഏറ്റവും വലിയ ഇഫ്ത്വാർ സംഗമമായി മാറി തളങ്കരയിലെ ഈ പരിപാടി. ഇത്രയും വിപുലമായ രീതിയിൽ തളങ്കര ഭാഗത്ത് ആദ്യമായി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം വൻ വിജയമായതിൽ സംഘാടകരുടെ മികവും പ്രശംസ നേടി.