Criticize | നവകേരള സദസ്: ഞായറാഴ്ച കാസർകോട്ട് പ്രവൃത്തി ദിനമാക്കിയതിൽ ഒരു വിഭാഗം സർകാർ ജീവനക്കാർക്ക് കടുത്ത അമർഷം; അംഗീകരിക്കില്ലെന്ന് സെറ്റോ; ക്രിസ്ത്യൻ വിഭാഗക്കാരുടെ ആരാധന തടസപ്പെടുമെന്നും വാദം
Nov 15, 2023, 17:23 IST
കാസർകോട്: (KasargodVartha) സർകാർ നടത്തുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് ഞായറാഴ്ച കാസർകോട്ട് പ്രവൃത്തി ദിനമാക്കിയതിൽ ഒരു വിഭാഗം ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കടുത്ത അമർഷം. അവധി ദിവസം പ്രവൃത്തി ദിവസമാക്കിയത് അംഗീകരിക്കില്ലെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (SETO) വ്യക്തമാക്കി. ചീഫ് സെക്രടറിയുടെ നിർദേശ പ്രകാരം ജില്ലാ കലക്ടറാണ് ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
< !- START disable copy paste -->
ഞായറാഴ്ച ദിനം ദേശീയതലത്തിലും ആഗോള തലത്തിലും അവധി ദിനമാണ്. ജീവനക്കാരുടെ മുൻകൂട്ടി നിശ്ചയിച്ച പല സുപ്രധാന പരിപാടികളും ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരുടെ ആരാധന നിർവഹിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും തടസപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് സെറ്റോ ജില്ലാ കമിറ്റി യോഗം ആവശ്യപ്പെട്ടു.
ജീവനക്കാരുടെ അവകാശങ്ങൾ ധ്വംസിക്കുന്ന നിലപാടുകൾക്കെതിരെ നിയമപരമായും സംഘടനാപരമായും പോരാടുമെന്ന് സംഘടന അറിയിച്ചു. മൂന്നര വർഷക്കാലമായി ജീവനക്കാരുടെ ഒട്ടുമുക്കാൽ അവകാശങ്ങളും ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെട്ടതിലൂടെ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും തടസപ്പെടുത്തുന്ന ഉത്തരവുകൾ പ്രാകൃതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
സെറ്റോ സംസ്ഥാന ജെനറൽ കൺവീനർ കെ അബ്ദുൽ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ ശ്രീനിവാസൻ, കെ പി എസ് ടി എ സംസ്ഥാന സെക്രടറി ജി കെ ഗിരിജ, എ എച് എസ് ടി എ സംസ്ഥാന സെക്രടറി ജിജി തോമസ്, എച് എസ് എസ് ടി എ സംസ്ഥാന സെക്രടറി എൻ സദാശിവൻ, എ ടി ശശി, പ്രശാന്ത് കാനത്തൂർ, കെ വി പ്രമോദ്, കൊളത്തൂർ നാരായണൻ എന്നിവർ സംസാരിച്ചു.
Keywords: Kasaragod,Criticize,Sunday,Employes,Working,Sadas,Cristian,Government,District,News Govt. employees criticize Sunday made working day in Kasaragod