city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സത്യസായി ഗ്രാമം പദ്ധതി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ മാതൃക: ഗവര്‍ണര്‍

കാസര്‍കോട്‌: (www.kasargodvartha.com 29.04.2017) സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ സത്യസായി ഗ്രാമം പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് എന്ന മാതൃക പദ്ധതിയുമായി ഒത്തുപോകുന്ന മികച്ച പദ്ധതിയാണെന്ന് കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം പറഞ്ഞു. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സത്യസായി ഗ്രാമം ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

മൂന്ന് ടൗണ്‍ഷിപ്പുകളിലുമായി 108 വീടുകളും, അനുബന്ധ സൗകര്യങ്ങളും ഉയരുമ്പോള്‍ അത് മാതൃകപരമായ സേവന പ്രവര്‍ത്തനമാണ്. ഒരേ സമയം ദുഃഖവും എന്നാല്‍ ആശ്വസവും ഈ പരിപാടിയുടെ ഉദ്ഘാടനവേളയില്‍ അനുഭവപ്പെടുന്നു. അത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വേദനയെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ഉളവാകുന്നതും അവര്‍ക്കായുള്ള സേവനങ്ങള്‍ കാണുബോള്‍ ഉണ്ടാകുന്നതുമാണ്. കേരളം പോലെ ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനത്തെ ഒരു ജില്ലയില്‍ ഇത്തരം ഒരു അവസ്ഥയായത് ദൗര്‍ഭാഗ്യകരമാണ്. നമുക്ക് നമ്മുടെ കൃഷിയിടങ്ങളിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് കാര്യമായ ബോധവല്‍ക്കരണം അനിവാര്യമാണ്.

കശുവണ്ടി കേന്ദ്രങ്ങളില്‍ മരുന്ന് തളിച്ചപ്പോള്‍ ഉണ്ടായ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് കുടിവെള്ളം വഴിയായും കന്നുകാലികളിലേക്കും ഒടുവില്‍ മനുഷ്യരിലേക്കും ദുരിതമായത്. ഈ സമയത്ത് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 56 കോടി രൂപ ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിട്ടുണ്ട്. 403 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപ്പിച്ചിരിക്കുകയാണ്. ഇത് ഈ ദുരിതം എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നതാണ്.

80 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ട്ായില്ല നമുക്ക് മനുഷ്യരാശിയെ നശിപ്പിക്കുന്നവയെ കുറിച്ച് കാര്യമായ ബോധവല്‍ക്കരണം വേണം. കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്കായി ഇതിനകം തന്നെ ബോധവല്‍ക്കരണം നടന്നതായി മനസ്സിലാക്കുന്നു. ഇത് ഒരു ദൗത്യമായി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സത്യസായി ഗ്രാമം പദ്ധതി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ യഥാര്‍ത്ഥ മാതൃക: ഗവര്‍ണര്‍

Keywords:  Kasargod, Kerala, News, Programme, Inuaguration, P Sathasivam, Satyasai, Governor Justice p Sathasivam inaugurates Satyasai Village.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia