city-gold-ad-for-blogger

മുന്നാക്ക സംവരണ പ്രഖ്യാപനം സവര്‍ണ താത്പര്യം മുന്‍നിര്‍ത്തി; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം


കോഴിക്കോട്: (www.kasargodvartha.com 27.10.2020) മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ പി വിഭാഗം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയലക്ഷ്യത്തോടെ വന്‍ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത്  സംവരണവിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും എപി വിഭാഗം മുഖപത്രം ആരോപിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സംവരണം നടപ്പിലാക്കിയതെന്നും, മുന്നാക്ക സംവരണത്തില്‍ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തന്നെയാണെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ചൂണ്ടിക്കാണിച്ചിരുന്നു. 

മുന്നാക്ക സംവരണം സവര്‍ണ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

 മുന്നാക്ക സംവരണ പ്രഖ്യാപനം സവര്‍ണ താത്പര്യം മുന്‍നിര്‍ത്തി; സര്‍ക്കാരിനെതിരെ കാന്തപുരം വിഭാഗം


സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എപി വിഭാഗം. നേരത്തെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Keywords:  News, Kerala, State, Kozhikode, Reservation, Top-Headlines, Chief Minister, Pinarayi Vijayan, Government should withdraw economic reservation says Kanthapuram faction
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Beta
Web Desk Beta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia