city-gold-ad-for-blogger
Aster MIMS 10/10/2023

Google Chrome | ഗൂഗിൾ ക്രോം ഉപയോക്താവാണോ? അതീവ ജാഗ്രതാമുന്നറിയിപ്പ് നൽകി സർക്കാർ; നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ഇതാ

ന്യൂഡെൽഹി: (KasargodVartha) ബ്രൗസിങ്ങിനായി നിങ്ങൾ ഗൂഗിൾ ക്രോം (Google Chrome) ഉപയോഗിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഐടി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-in) ആണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗവൺമെൻ്റിൻ്റെ സൈബർ സുരക്ഷാ ഏജൻസി ഗൂഗിൾ ക്രോമിൽ നിരവധി സുരക്ഷാപിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. 'അതീവ ജാഗ്രത' ഗണത്തിൽ പെടുന്നവയാണ് ഈ പിഴവുകൾ.

Google Chrome | ഗൂഗിൾ ക്രോം ഉപയോക്താവാണോ? അതീവ ജാഗ്രതാമുന്നറിയിപ്പ് നൽകി സർക്കാർ; നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ഇതാ

സിഇആർടി-ഇൻ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ ക്രോമിലെ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ചോർത്തിയെടുക്കാനും അവരുടെ താത്‌പര്യ പ്രകാരം കോഡ് പ്രവർത്തിപ്പിക്കുന്നതിനും കഴിയും. ക്രോമിന്റെ 122.0.6261.57 അല്ലെങ്കിൽ പഴയ പതിപ്പുകളിൽ അപകടസാധ്യത കൂടുതലാണ്. ലിനക്സ്, മാക്സ് എന്നിവയിൽ ഗൂഗിൾ ക്രോം പതിപ്പ് 122.0.6261.57 ന്റെ മുമ്പുള്ളതിലും വിൻഡോസിൽ 122.0.6261.57/58 ന്റെ മുമ്പുള്ള പതിപ്പുകളിലും ജാഗ്രത സംബന്ധിച്ച മുന്നറിയിപ്പുകൾ നേരത്തെ തന്നെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസി (MeitY) നൽകിയിട്ടുണ്ട്.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു വെബ് പേജ് തന്ത്രപരമായി സന്ദർശിക്കാൻ പ്രേരണ നൽകിയും ഈ പിഴവുകൾ ഹാക്കർമാർ ഉപയോഗിക്കാമെന്ന് സിഇആർടി-ഇൻ ചൂണ്ടിക്കാട്ടി. ഹാക്കിംഗ് ഒഴിവാക്കാൻ, ഉപയോക്താക്കൾ ആദ്യം ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. കൂടാതെ, അറിയാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം. ഉപയോക്താക്കൾക്ക് അവരുടെ ബ്രൗസർ സ്വമേധയാ അപ്‌ഗ്രേഡ് ചെയ്യാനാകും.

ഗൂഗിൾ ക്രോം ബ്രൗസർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

* Google Chrome ബ്രൗസർ തുറക്കുക.

* വെബിന്റെ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് കുത്തുകളിൽ ക്ലിക്കുചെയ്യുക

* Settings ക്ലിക്ക് ചെയ്യുക.

* തുടർന്ന്, 'About Chrome' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ Google Chrome ബ്രൗസർ സ്വയമേവ അപ്ഡേറ്റ് ചെയ്യും.

Keywords:  Google, Chrome, Government, Severity, Warning, Users, CERT, Browser, Vulnerabilities, Government issues high severity warning for Google Chrome users; Here's what you should do

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL