city-gold-ad-for-blogger

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍, വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരം

തിരുവനന്തപുരം: (www.kasargodvartha.com 27.05.2020) സംസ്ഥാനത്ത് ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍. ആരാധനാലയമാകുമ്പോൾ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നിരുന്നു. തുടർന്നാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടശേഷം ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണന്ന് മുഖ്യമന്ത്രി അറിയിച്ചു.


സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍, വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരം

അതേസമയം, സമ്പൂർണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യർത്ഥിച്ചു. കൊവിഡിന് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇത് ഗൗരവതരമായ കാര്യമായതിനാല്‍ അംഗീകരിക്കുകയായിരുന്നു.

ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ശുചീകരണപ്രവര്‍ത്തനം. പൊതുസ്ഥലങ്ങള്‍ ശുചിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച്‌ നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Summary: Government clarifies that will not open any places of worship in the state soon

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia