city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Good Friday | മനുഷ്യ സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അതാണ് ദു:ഖവെള്ളിയാഴ്ച; അറിയാം ഈ ദിനത്തിന്റെ പ്രധാന്യം

കൊച്ചി: (KasargodVartha ദു:ഖവെള്ളിയാഴ്ചയെ കുറിച്ചറിയണമെങ്കില്‍ ആദ്യം അതിന്റെ ചരിത്രം എന്താണെന്ന് അറിയാം. റോമന്‍ അധികാരികള്‍ യേശുവിനെ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കുകയം മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കാല്‍വരി മലനിരകളില്‍ കുരിശുമായി കയറി യേശുവിനെ കുരിശില്‍ തറക്കുകയുണ്ടായി. യേശുവിന്റെ ഇടവും വലവുമായി മറ്റ് രണ്ട് കള്ളന്‍മാരും ശിക്ഷിക്കപ്പെട്ടു. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളിയായി ആചരിക്കപ്പെടുന്നത്.

Good Friday | മനുഷ്യ സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അതാണ് ദു:ഖവെള്ളിയാഴ്ച; അറിയാം ഈ ദിനത്തിന്റെ പ്രധാന്യം
 

കുരിശില്‍ ദിവസങ്ങളോളം കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. രാജ്യദ്രോഹവും മതനിന്ദയുമായിരുന്നു യേശുവിനുമേല്‍ ചുമക്കപ്പെട്ട കുറ്റം. ചാട്ടയടിയും മറ്റും നടത്തിയ ശേഷമാണ് ദൈവപുത്രനെ കുരിശിലേറ്റിയത്.

മനുഷ്യ സ്നേഹത്തിനും ത്യാഗത്തിനും വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ആ ദിനമാണ് ക്രിസ്തുമത വിശ്വാസികള്‍ ദു:ഖവെള്ളിയായി ആചരിക്കുന്നത്. മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിന്റെ നന്മക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത് എന്നാണ് വിശ്വാസം. ഈശ്വരപ്രതീകമായി കാണുന്ന ദൈവപുത്രന്റെ കുരിശ് മരണത്തിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യേശുദേവന്‍ പ്രത്യാശയുടെ പുതുകിരണമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.

യേശുക്രിസ്തു കുരിശിലേക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണെന്നാണ് ക്രിസ്തുമതക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ ദു:ഖവെള്ളി ആചരിക്കുന്നത്.

ദു:ഖവെള്ളി ദിനത്തെ വിലാപത്തിന്റെയും ദുഃഖത്തിന്റെയും ദിനമായാണ് ആചരിച്ച് വരുന്നത്. സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം വിശ്വാസികള്‍ അതീവ ദു:ഖത്തോടെ ആചരിക്കുന്നു. ഈ ദിനം വ്രതാനുഷ്ഠാനങ്ങളും മറ്റുമായാണ് വിശ്വാസികള്‍ അനുഷ്ടിക്കുന്നത്. ദു:ഖവെള്ളി ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. 

ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വാസം. മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് യേശുക്രിസ്തു ഈ ലോകത്ത് ജനിച്ചത്. ക്രിസ്തുവില്‍ വിശ്വസിച്ച ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യേശു കുരിശ് മരണം വരിക്കുകയും ലോകത്തെ സര്‍വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

Keywords: Good Friday: History and Significance, Kochi, News, Good Friday, History, Celebration, Christians, God, Religion, Kerala. 















Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia