കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കാസർകോട് സ്വദേശി അടക്കം 5 പേരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി
Feb 21, 2021, 11:29 IST
കരിപ്പൂർ: (www.kasargodvartha.com 21.02.2021) കാസർകോട് സ്വദേശി അടക്കം അഞ്ച് പേരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് 4.377 കിലോ സ്വർണം ഡയരക്ട്രേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്, കസ്റ്റംസ് വിഭാഗങ്ങൾ പിടികൂടിയത്.
ദുബൈയിൽ നിന്നും എത്തിയ കാസർകോട് സ്വദേശി നിശാദ് ഇബ്രാഹിം (45) കടത്താൻ ശ്രമിച്ച 856 ഗ്രാം മിശ്രിതത്തിൽനിന്ന് 37.07 ലക്ഷം രൂപയുടെ 775.5 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എത്തിയ നാദാപുരം സ്വദേശി എൻ മുസ്തഫ (45) കടത്താൻ ശ്രമിച്ച 1.067 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ഇതിൽനിന്നു വേർതിരിച്ചെടുത്ത 959.8 ഗ്രാം സ്വർണത്തിന് 45.88 ലക്ഷം രൂപ വിലവരും.
ഇതേ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി ദിലുലാൽ (33) കൊണ്ടുവന്ന 799 ഗ്രാം മിശ്രിതത്തിൽനിന്ന് 35.28 ലക്ഷം രൂപയുടെ 738.2 ഗ്രാം സ്വർണവും, മലപ്പുറം സ്വദേശി കെ റിയാസ് (32) കൊണ്ടുവന്ന 1.069 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 45.61 ലക്ഷം രൂപയുടെ 954.2 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
മറ്റൊരു വിമാനത്തിൽ ദുബായിൽനിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി പി നിജാൽ (25) കൊണ്ടുവന്ന 1.056 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 45.41 ലക്ഷം രൂപയുടെ 950 ഗ്രാം സ്വർണം കസ്റ്റംസാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി എ കിരൺ, സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, എം ഉമാദേവി, ഇൻസ്പെക്ടർമാരായ ജി അരവിന്ദ്, എൻ റഹീസ്, രോഹിത് ഖത്രി, ഹെഡ് ഹവിൽദാർ, കെ സി മാത്യു എന്നിവരാണ് സ്വർണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Keywords: Seized, Gold, Jewellery, Kozhikode, Kasaragod, Kerala, News, Top-Headlines, Gold worth Rs 2.09 crore was seized from Karipur airport by five persons, including a Kasargod resident.
< !- START disable copy paste -->