മാല പൊട്ടിക്കുന്ന സംഘം നടത്തിയ 6 കേസുകള്‍ തെളിഞ്ഞു; രണ്ട് പേര് അറസ്റ്റില്‍
May 24, 2017, 11:21 IST
ബേക്കല്‍: (www.kasargodvartha.com 24/05/2017) ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുക്കുന്ന രണ്ടംഗസംഘം പോലീസ് പിടിയിലായതോടെ നിരവധി മാല മോഷണകേസുകള്‍ തെളിഞ്ഞു. മംഗളൂരു സ്വദേശികളായ വിജയാനന്ദ്(20), ജഗത്(19) എന്നിവരെയാണ് ബേക്കല്‍ എസ്ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നരം ബേക്കല്‍ ജംഗ്ഷനില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പോലീസ് സംഘം പിടികൂടുകയായിരുന്നു.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അറുപതുകാരിയായ ബേക്കലിലെ നാരായണിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ ജഗതും വിജയാനന്ദും പൊട്ടിച്ചെടുത്ത ശേഷം പള്‍സര്‍ ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. നാരായണി നിലവിളിച്ചതോടെ നാട്ടുകാര്‍ പിന്തുടരുകയും സ്ഥലത്തെത്തിയ പോലീസ് വടിയെറിഞ്ഞ് വീഴ്ത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബേക്കല്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ആറുകേസുകളില്‍ പ്രതികളാണ് രണ്ടുപേരും. ബൈക്കിലെത്തി മാല തട്ടിയെടുത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് ബേക്കലില്‍ രണ്ട്, അമ്പലത്തറയില്‍ രണ്ട്, ഹൊസ്ദുര്‍ഗില്‍ ഒന്ന്, നീലേശ്വരം ഒന്ന് എന്നിങ്ങനെയാണ് ഇവര്‍ക്കെതിരായ കേസ്. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാല തട്ടിയെടുത്ത് സ്ഥലം വിടുകയാണ് ഇവരുടെ രീതി.
മാലമോഷണത്തിനുവേണ്ടി മാത്രമാണ് ജഗതും വിജയാനന്ദും കാസര്‍കോട്ടെത്താറുള്ളത്. അപഹരിക്കുന്ന മാലകള്‍ മംഗളൂരുവിലെ ഒരു സ്ഥാപനത്തിലാണ് വില്പന നടത്തിയതെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ഒരാളെയും കൂട്ടി മംഗളൂരുവിലെത്തി സ്വര്‍ണം കണ്ടെടുക്കാന്‍ ശ്രമം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bekal, Women, Gold Chain, Police Station, Case, Bike, Custody, Police, SI, Gold snatching case; Two arrested.