Gold Rate | കൂപ്പുകുത്തി സ്വർണവില; പവന് 240 രൂപയുടെ ഇടിവ്; 3 ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ
Jan 18, 2024, 10:01 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച (18.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും പവന് 45,920 രൂപയിലുമാണ് വിപണനം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും പവന് 38,000 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 77 രൂപയായി താഴ്ന്നു. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച (17.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും പവന് 46160 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു വില.
അതേസമയം ബുധനാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്. മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ജനുവരി 16 ന് 80 രൂപയും 17ന് 280 രൂപയും വ്യാഴാഴ്ച 240 രൂപയും കുറഞ്ഞതോടെ മൂന്ന് ദിവസത്തിനിടെ 600 രൂപയുടെ കുറവാണുണ്ടായത്.
< !- START disable copy paste -->

Keywords: Gold, Business, Kerala, AKGSMA, Silver, Price, Gold Rate, Trade, Merchant, Gold Rate on January 18 in Kerala.