city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | മാര്‍ച് ആദ്യദിനം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് 240 രൂപ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (01.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ വര്‍ധിച്ച് 46320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 4800 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ വര്‍ധിച്ച് 38400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

വ്യാഴാഴ്ച (29.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച (28.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടന്നത്.

Gold Price | മാര്‍ച് ആദ്യദിനം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് 240 രൂപ

ചൊവ്വാഴ്ച (27.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Gold Price | മാര്‍ച് ആദ്യദിനം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് 240 രൂപ

Keywords:
News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate March 01 Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia