city-gold-ad-for-blogger
Aster MIMS 10/10/2023

Gold Price | ഞെട്ടിച്ച് പൊന്ന്; സർവകാല റെകോർഡിൽ സ്വർണവില; ഒറ്റയടിക്ക് പവന് വർധിച്ചത് 600 രൂപ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില സർവകാല റെകോർഡിൽ. ബുധനാഴ്ച (29.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയും വർധിച്ച് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5810 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 28ന് കുറിച്ച റെകോർഡാണ് തകർന്നത്. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.

Gold Price | ഞെട്ടിച്ച് പൊന്ന്; സർവകാല റെകോർഡിൽ സ്വർണവില; ഒറ്റയടിക്ക് പവന് വർധിച്ചത് 600 രൂപ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച (28.11.2023) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമായിരുന്നു വിപണി വില. അതേസമയം സാധാരണ വെള്ളിയുടെ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 82 രൂപയായാണ് ഉയർന്നത്. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയായിരുന്നു നിരക്ക്.

തിങ്കളാഴ്ച (27.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയുമായിരുന്നു വിപണി വില.

തിങ്കളാഴ്ച വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായപ്പോൾ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയായിരുന്നു തിങ്കളാഴ്ചയും നിരക്ക്.

ബുധനാഴ്ച അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണ വിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാൽ അമേരിക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലെന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്റെ സൂചനകളും, ചൈനയിൽ പുതിയ പകർച്ചവ്യാധി പുറപ്പെട്ടെന്നുള്ള വാർത്തയും സ്വർണവില കുതിക്കുന്നതിന് കാരണമായതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.

Keywords: News, Kerala, Kochi, Business, Gold Rate, Silver Rate, Gold News, Business News, Gold Price on November 29 in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL