Gold Price | സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 120 രൂപ വർധിച്ചു; പൊന്ന് നിരക്ക് പുതിയ റെകോർഡിനരികെ
Oct 26, 2023, 10:14 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച (26.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,440 രൂപയുമാണ് വിപണി വില. 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വർധിച്ച് 4708 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ കോടി 37,664 രൂപയുമായി ഉയർന്നു.
അതേസമയം, വ്യാഴാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്. നാല് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണത്തിന് തിങ്കളാഴ്ച വില കുറഞ്ഞുവെങ്കിലും പിന്നീട് കൂടുകയായിരുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച (25.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,320 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും കൂടി ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4698 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,584 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ചയും വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. കേരളത്തിൽ ഈ വർഷം മെയ് അഞ്ചിന് ഒരു ഗ്രാമിന് 5720 രൂപയും ഒരു പവന് 45,760 രൂപയിലും എത്തിയതാണ് റെകോർഡ് വില. ഈ കുതിപ്പ് തുടർന്നാൽ അത് മറികടക്കാൻ സാധ്യതയുണ്ട്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 26 < !- START disable copy paste -->