Vattappattu | ഇത് മധുര പ്രതികാരം; വട്ടപ്പാട്ടില്‍ ഹാട്രിക് നേട്ടവുമായി ചെര്‍ക്കള ഹയര്‍ സെകൻഡറി സ്കൂൾ
Jan 8, 2024, 16:09 IST
കാസർകോട്: (KasargodVartha) കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയർ സെകൻഡറി വിഭാഗം വട്ടപ്പാട്ടില്‍ എ ഗ്രേഡ് നേടി ചെര്‍ക്കള ഹയര്‍ സെകൻഡറി സ്കൂൾ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹയർ സെകൻഡറി വിഭാഗം വട്ടപ്പാട്ടില്‍ ഇതേ വിദ്യാലയമാണ് ജില്ലയെ പ്രതിനിധീകരിച്ചത്. എന്നാൽ ഈ വര്‍ഷം ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കുട്ടികളുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന സ്‌കൂൾ അധികൃതർ പിന്തിരിഞ്ഞില്ല. തുടർന്ന് അപീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ചാണ് ചെര്‍ക്കള സ്‌കൂൾ വട്ടപ്പാട്ടില്‍ ഹാട്രിക് നേട്ടത്തിനര്‍ഹമായത്.
പിടിഎയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും മികച്ച പിന്തുണ വിദ്യാർഥികൾക്ക് മുതല്‍കൂട്ടായി.
മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്ല മുഹീസ് ജി, അഹ്‌മദ് മിര്‍ശാന്‍ കെ, അബ്ദുൽ അഫ്റാദ് പി എ, അഹ്‌മദ് ഹസീബ്, മുഹമ്മദ് അജിലാന്‍, അബ്ദുർ റഹ്‌മാൻ ഫാഇസ്, മുഹമ്മദ് ശാഹിന്‍ ശിമാല്‍ സി എസ്, ഉമര്‍ ശാഹിദ് സി എ, മുഹമ്മദ് സാബിത്ത് എന്നിവരാണ് ടീം അംഗങ്ങൾ. തസ്ലീം കണ്ണൂരും അഫ്സീറുമായിരുന്നു പരിശീലകര്‍.
< !- START disable copy paste --> പിടിഎയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും മികച്ച പിന്തുണ വിദ്യാർഥികൾക്ക് മുതല്‍കൂട്ടായി.
മുഹമ്മദ് മിദ്‌ലാജ്, അബ്ദുല്ല മുഹീസ് ജി, അഹ്‌മദ് മിര്‍ശാന്‍ കെ, അബ്ദുൽ അഫ്റാദ് പി എ, അഹ്‌മദ് ഹസീബ്, മുഹമ്മദ് അജിലാന്‍, അബ്ദുർ റഹ്‌മാൻ ഫാഇസ്, മുഹമ്മദ് ശാഹിന്‍ ശിമാല്‍ സി എസ്, ഉമര്‍ ശാഹിദ് സി എ, മുഹമ്മദ് സാബിത്ത് എന്നിവരാണ് ടീം അംഗങ്ങൾ. തസ്ലീം കണ്ണൂരും അഫ്സീറുമായിരുന്നു പരിശീലകര്‍.
അകാഡമിക രംഗത്ത് ജില്ലയില്‍ മികവ് പുലര്‍ത്തുന്ന ഈ സര്‍കാര്‍ വിദ്യാലയം പാഠ്യേതര രംഗത്തും വിദ്യാർഥികൾക്ക് വലിയ പ്രചോദനമാണ്. നേരത്തെ ഹയര്‍ സെകൻഡറി വിഭാഗം മാപ്പിളപ്പാട്ടില്‍ ഇതേ വിദ്യാലയത്തിലെ സാറ അശ്റിന്‍ എ ഗ്രേഡ് നേടിയിരുന്നു. വിദ്യാലയത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പിടിഎയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
Keywords: News, Malayalam, Kasaragod, Kerala, School Kalolsavam, Arts Fest, Vattapattu, GHSS Cherkala secured A grade in Vattappattu competition.