കാസര്‍കോട്ട് പ്രേതക്കല്യാണം! 'ദമ്പതികള്‍ക്ക്' ആദ്യരാത്രിയും ക്ഷണം ലഭിച്ചവര്‍ക്ക് സദ്യയും
Nov 2, 2017, 13:41 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2017) കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്ത് പ്രേതക്കല്യാണം! കഴിഞ്ഞ ദിവസം ബദിയടുക്ക പെര്‍ളയിലെ പരേതരായ രമേശനും സുകന്യയ്ക്കുമാണ് കല്യാണം നടന്നത്. 'ദമ്പതികള്‍ക്ക്' ആദ്യരാത്രിയും വിവാഹത്തിന് ക്ഷണം ലഭിച്ചവര്‍ക്ക് സദ്യയും ബന്ധുക്കള്‍ നല്‍കി. കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം ആചാരങ്ങള്‍ നടന്നുവരുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കാലഘട്ടത്തിന്റെ മാറ്റത്തില്‍ ഇത്തരം അനാചാരങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം വിവാഹങ്ങള്‍ നടന്നുവരുന്നണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന പ്രേതക്കല്യാണം. ജോത്സ്യരുടെ നിര്‍ദേശ പ്രകാരമാണ് പ്രേതക്കല്ല്യാണങ്ങള്‍ നടത്തുന്നത്. വിവാഹം നടക്കുന്നതിനു മുമ്പേ മരിച്ചവര്‍ക്കു വേണ്ടിയാണ് ഇത്തരം വിവാഹങ്ങള്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ നടത്തുന്നത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ നാട്ടിലും കുടുംബത്തിലും പല ദോഷങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
മൂന്നാം വയസില്‍ മരിച്ച രമേശനും രണ്ടാം വയസില്‍ മരിച്ച സുകന്യയ്ക്കുമാണ് വിവാഹം നടത്തിയത്. പരലോകത്ത് പ്രവേശിച്ച ഇവര്‍ക്ക് ബന്ധുക്കള്‍ വിവാഹത്തിന്റെ എല്ലാ പ്രൗഡിയോടെയും തന്നെയാണ് ചടങ്ങ് നടത്തിയത്. ദോഷപരിഹാരമായാണ് ഇത്തരം പ്രേതക്കല്യാണങ്ങള്‍ നടത്തുന്നത്. കണ്‍മുന്നില്‍ വധൂ വരന്‍മാര്‍ ഇല്ലെന്നതൊഴിച്ചാല്‍ പെണ്ണുചോദിക്കലും ജാതകപ്പൊരുത്തവും അടക്കം സാധാരണ നടത്തുന്ന എല്ലാ കല്യാണത്തിന്റെ അതേ ചടങ്ങുകളാണ് പ്രേതക്കല്യാണത്തിലും നടത്തുന്നത്. ക്ഷണിക്കപ്പെട്ടവര്‍ പരേതരെ ഓര്‍മിച്ച് കണ്ണീര്‍ തുടച്ച് സദ്യയുണ്ട് പിരിയും.
പുരുഷന്റെ വീട്ടുകാരാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങുക. പിന്നീട് സമപ്രായത്തില്‍ മരിച്ച ഏതെങ്കിലും സ്ത്രീ ഉണ്ടോ എന്ന് അന്വേഷിക്കും. സ്വന്തം സമുദായത്തില്‍ നിന്നും മാത്രമേ വധൂ വരന്മാരെ കണ്ടെത്തുകയുള്ളൂ. മിശ്രവിവാഹങ്ങള്‍ അനുവദിക്കാറില്ല. ജാതകങ്ങള്‍ ചേര്‍ന്നാല്‍ വിവാഹ തീയ്യതി കുറിക്കും. കുടുംബക്കാരെയും നാട്ടുകാരെയും കല്യാണക്കുറി നല്‍കി ക്ഷണിക്കും. വധു ഗ്രഹത്തില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. വധു വരന്മാരുടെ രൂപമുണ്ടാക്കി വിവാഹ വസ്ത്രങ്ങള്‍ അണിയിക്കും. മോതിരം കൈമാറിയ ശേഷം മാലയിട്ടാല്‍ പരേതര്‍ ദമ്പതികളായി മാറുന്നു.
പ്രേത നവ വധുവുമായി വരന്റെ ആത്മാവും കൂട്ടരും വീട്ടിലേക്ക് മടങ്ങും. വീട്ടില്‍ വധൂ വരന്മാരെ സ്വീകരിച്ച് പാലച്ചോട്ടില്‍ കുടിയിരുത്തുന്ന ചടങ്ങാണ് പിന്നീട്. 'ആദ്യരാത്രി'യില്‍ ആത്മാക്കളെ അവരെ സ്വതന്ത്രമായി വിടുന്നതോടെയാണ് ചടങ്ങുകളുടെ പര്യവസാനം. കര്‍ണാടകയില്‍ പ്രേതവിവാഹങ്ങള്‍ കുറച്ചുകൂടി ലളിതമാണ്. ക്ഷേത്രത്തിലെത്തുന്ന വീട്ടുകാര്‍ ആത്മാക്കളെ ഓരോ തേങ്ങയിലേക്ക് ആവാഹിക്കുന്നു. പിന്നീട് ഹോമകുണ്ഡത്തിനു മുന്നില്‍ വധൂവരന്മാരുടെ വസ്ത്രങ്ങള്‍ കൈമാറും. ഒടുവില്‍ കമുകിന്‍പൂക്കുലയ്ക്കു മേല്‍ തേങ്ങകള്‍ വെച്ച് കൈമാറുന്നതോടെ വിവാഹം അവസാനിക്കും. വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കില്ലെന്നും അവര്‍ വീട്ടുകാര്‍ക്കു ശല്യമുണ്ടാക്കുമെന്ന വിശ്വാസമാണ് ഈ പ്രേതവിവാഹത്തിന് പിന്നിലെന്ന് ബദിയടുക്കയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, marriage, Death, Badiyadukka, Perla, Top-Headlines, Ghost marriage in Kasaragod!