city-gold-ad-for-blogger

Geologists | തളങ്കരയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടായതും കിണറുകളിൽ ജലം ഉയർന്ന് പൊങ്ങിയതും എന്തുകൊണ്ട്? 'സോയിൽ പൈപിങ്' പ്രതിഭാസം മൂലമല്ലെന്ന് ജിയോളജി സംഘം; കാരണങ്ങൾ ഇവയാവാം

തളങ്കര: (www.kasargodvartha.com) ശനിയാഴ്ച രാത്രി മുതൽ തളങ്കര കടവത്ത് ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടായതും കിണറുകളിൽ ജലം ഉയർന്ന് പൊങ്ങിയതും 'സോയിൽ പൈപിങ്' പ്രതിഭാസം മൂലമായിരിക്കാൻ സാധ്യതയില്ലെന്ന് സ്ഥലം സന്ദർശിച്ച ജിയോളജി സംഘം വെളിപ്പെടുത്തി. കാസർകോട് ഗവ. കോളജ് ജിയോളജി മുൻ അധ്യാപകൻ പ്രൊഫ. വി ഗോപിനാഥൻ, വകുപ്പ് മേധാവി ഡോ. എ എൻ മനോഹരൻ, ഡോ. എ ഗോപിനാഥൻ നായർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്.

നേരത്തെ, തളങ്കരയിലേത് സോയിൽ പൈപിങ് ആയിരിക്കാമെന്ന് അഭിപ്രായം ഉയർന്നിരുന്നു. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപിങ്. ജെ സി ബി ഉപയോഗിച്ച് മണ്ണ് പുറത്തേക്ക് വലിച്ചെടുത്തപ്പോൾ ശബ്‌ദം ഇപ്പോൾ നിലച്ചിട്ടുണ്ട്. വെള്ളം താഴോട്ട് കിനിഞ്ഞിറങ്ങുമ്പോൾ ഭൂമിക്കടിയിലെ സുഷിരങ്ങളിലൂടെ വെള്ളം ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്. എന്നാൽ എ സ്വാഭാവിക ഒഴുക്കിന് ഇവിടെ തടസം നേരിട്ടതായാണ് മനസിലാകുന്നതെന്ന് പ്രൊഫ. വി ഗോപിനാഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.
 
Geologists | തളങ്കരയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടായതും കിണറുകളിൽ ജലം ഉയർന്ന് പൊങ്ങിയതും എന്തുകൊണ്ട്? 'സോയിൽ പൈപിങ്' പ്രതിഭാസം മൂലമല്ലെന്ന് ജിയോളജി സംഘം; കാരണങ്ങൾ ഇവയാവാം

മണ്ണിട്ട് നികത്തിയ സ്ഥലമാണിത്. ഈ മണ്ണ് ജെസിബി ഉപയോഗിച്ച് മാന്തി വലിച്ചപ്പോഴാണ് ശബ്ദം നിലച്ചത്. ഇനി ശക്തമായ മഴ പെയ്യുന്ന അവസരത്തിൽ ഒരിക്കൽ കൂടി പരിശോധിക്കേണ്ടി വരും. ഭൂമിക്കടിയിൽ ഒലിച്ചുപോവുന്ന അവസരത്തിൽ അലിയിക്കാവുന്ന ധാതുക്കളൊക്കെ അലിയിച്ച് ഒലിച്ചുകൊണ്ടുപോവുക എന്നതാണ് വെള്ളത്തിന്റെ ജോലി. സോയിൽ പൈപിങിന് പറ്റിയ സ്ഥലമല്ല ഇത്. അതിനുള്ള സാധ്യതയും കുറവാണ്. വെള്ളാരം കല്ലുകൾ അടങ്ങിയിട്ടുള്ള മണ്ണാണ് ഇവിടത്തേത് എന്നതാണ് കാരണമെന്നും വി ഗോപിനാഥൻ കൂട്ടിച്ചേർത്തു.

വെള്ളത്തിന് ഒഴുക്കിന് തടസം നേരിട്ടതാണ് കിണറ്റിൽ ജലം ഉയർന്നുപൊങ്ങാൻ ഇടയാക്കിയത്. ഇതുകൊണ്ട് പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിലും ശക്തമായ മഴ പെയ്യുമ്പോൾ കരുതിയിരിക്കുന്നത് നല്ലതാണ്. ഭൂമി താഴ്ന്ന് പോവുകയോ ഭയപ്പെടേണ്ട സാഹചര്യമോ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരു ഭാഗത്ത് റെയിൽവേ പാളവും മറുഭാഗത്ത് ഒരുപാട് വീടുകളും മറ്റുമുള്ളത് കൊണ്ട് സോയിൽ പൈപിങിന് സാധ്യതയില്ലെന്ന് ഡോ. എ ഗോപിനാഥൻ നായരും വ്യക്തമാക്കി. മുമ്പേ ഉരു നിർമിക്കുന്ന പ്രദേശമാണിത്. അതിന്റെ മാലിന്യങ്ങളും ഓർഗാനിക് മാലിന്യങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ടാവും. അത് ചീഞ്ഞളിഞ്ഞു ഇവിടത്തെ കളിമണ്ണുമായി ചേർന്ന് ചില വാതകങ്ങൾ, പ്രത്യേകിച്ച് മീതൈൻ ഗാസ് രൂപം കൊണ്ടിരിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അതേസമയം, അതിന്റെ മണം അനുഭവപ്പെടാത്തത് കൊണ്ട് ഇക്കാര്യത്തിൽ ഉറപ്പ് പറയാനാവില്ല.

എന്നിരുന്നാലും ഈ വാതകങ്ങൾ ഭൂഗർഭജലവുമായി കൂടിക്കലർന്ന് മുകളിലേക്ക് ഉയർന്ന് വരുമ്പോൾ ചൂളമടി ശബ്‌ദം വരാറുണ്ട്. അതാവാം ഇവിടെ നിന്ന് കേട്ടത്. അത് മനസിലാക്കണമെങ്കിൽ സാംപിൾ എടുത്ത് പരിശോധന നടത്തേണ്ടതുണ്ട്. ഭയപ്പെടേണ്ട സാഹചര്യം പ്രദേശത്ത് ഇല്ല. സോയിൽ പൈപിങ് പ്രതിഭാസം സംഭവിച്ചാൽ വീടുകളിലും മറ്റും വിള്ളലുകൾ തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ ഇവിടെ ഉണ്ടായിട്ടില്ല. കൂടുതൽ പഠന വിധേയമാക്കിയാൽ മാത്രമേ അന്തിമ നിഗമനത്തിൽ എത്താൻ പറ്റുകയുള്ളൂ. തൊട്ടടുത്ത ഓവുചാലിൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതും കിണറിൽ വെള്ളം ഉയരുന്നതിന് കാരണമായിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.
 
Geologists | തളങ്കരയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടായതും കിണറുകളിൽ ജലം ഉയർന്ന് പൊങ്ങിയതും എന്തുകൊണ്ട്? 'സോയിൽ പൈപിങ്' പ്രതിഭാസം മൂലമല്ലെന്ന് ജിയോളജി സംഘം; കാരണങ്ങൾ ഇവയാവാം

ശനിയാഴ്ച രാത്രി മുതലാണ് നൗഫല്‍ എന്നയാളുടെ പറമ്പില്‍ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്ന് പൊങ്ങിയത്. ഭൂമിക്കടിയിലെ ശബ്‌ദം തളങ്കര പ്രദേശത്ത് പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സ്ഥലം സന്ദർശിച്ച അധികൃതരും വിദഗ്ധരും വ്യക്തമാക്കുന്നത്. ഭൂമിക്കടിയിൽ നിന്ന് മുഴങ്ങിയ ശബ്ദത്തിനും രണ്ട് കിണറുകൾ വെള്ളം ഉയർന്ന് പൊങ്ങിയതിനും ആദ്യം സോയിൽ പൈപിങ് ആണെന്നും പിന്നീട് അതല്ലെന്നുമുള്ള വിവിധ അഭിപ്രായങ്ങൾ ഉയർന്ന് വരുന്നുണ്ടെങ്കിലും ഇപ്പോൾ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് തത്കാലം ശബ്ദമില്ലെന്ന ആശ്വാസത്തിലാണ് തളങ്കര പ്രദേശത്തുകാർ. 

Keywords: Kerala, News, Kasaragod, Thalankara, Sound, Geology, Rain, Water, Geologists about mysterious underground sounds in Thalangara.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia