Gaza Ceasefire | സമാധാന ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഹമാസിന്റെ നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ നിരസിച്ച് ഇസ്രാഈല്‍; 'ഗസയില്‍ മാസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ വിജയം സാധ്യമാകും'
Feb 8, 2024, 09:06 IST
ജറുസലേം: (KasargodVartha) ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മാസങ്ങള്‍ക്കുള്ളില്‍ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയില്‍ ഇസ്രാഈലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിര്‍ത്താനുള്ള ഹമാസിന്റെ പദ്ധതികള്‍ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രാഈല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഹമാസിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യും.
ദീര്‍ഘകാല വെടിനിര്‍ത്തലിന് ഇസ്രാഈല്‍ നേതാക്കളെ അനുനയിപ്പിക്കാനുള്ള യുഎസ് സ്‌റ്റേറ്റ് സെക്രടറി ആന്റണി ബ്ലിന്‍കന്റെ നീക്കം വിജയം കണ്ടില്ല. ഖത്വര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ അമേരികയുടെയും ഇസ്രാഈലിന്റെയും ഇന്റലിജിന്‍സ് മേധാവികളുമായി നടന്ന ചര്‍ച്ചയില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയായിരുന്നു ഹാമസിന്റേത്. ഇത് നിരസിച്ചതോടെ മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്.
ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇസ്രാഈല്‍ നേതാക്കളുമായുള്ള ചര്‍ച്ചക്കൊടുവില്‍ ആന്റണി ബ്ലിന്‍കന്‍ പ്രതികരിച്ചു. ഗസയില്‍ സിവിലിയന്‍ കുരുതി തുടരുന്നതില്‍ ആശങ്ക അറിയിച്ച ബ്ലിന്‍കന്‍, ആവശ്യത്തിന് സഹായം ഉറപ്പാക്കാന്‍ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസ് പ്രതികരണം കരാറിലേക്ക് നയിക്കാന്‍ സഹായകമാകുമെന്നും ചില കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഈ ഘട്ടത്തില്‍ എല്ലാവരും നിര്‍ബന്ധിതരാണെന്നും ബ്ലിന്‍കന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഹമാസ് വ്യവസ്ഥകള്‍ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വ്യാഴാഴ്ച യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകള്‍ക്കനുസൃതമായുള്ള വെടിനിര്‍ത്തല്‍ തള്ളാനാണ് സാധ്യത. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടര്‍ നടപടികള്‍ക്കായി ഹമാസ് സംഘം കെയ്‌റോയിലേക്ക് തിരിക്കും. ഹമാസ് നേതാവ് ഒസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്.
Keywords: News, World, World-News, Top-Headlines, Gaza News, Ceasefire, Israel, Prime Minister, PM Benjamin Netanyahu, Rejects, Hamas, Proposed Terms, World News, Killed, Attack, Children, Women, Gaza ceasefire: Israel's PM Benjamin Netanyahu rejects Hamas's proposed terms.